താൾ:GkVI22cb.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അംശം

സഭാപ്രാൎത്ഥനകൾ

I കൎത്താവിൻ ആഴ്ചയിൽ

ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന

സാമാന്യവന്ദനങ്ങൾ

൧. നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ കരുണയും ദൈ
വത്തിന്റെ സ്നെഹവും വിശുദ്ധാത്മാവിന്റെ കൂട്ടായ്മയും
നിങ്ങൾ എല്ലാവരൊടും കൂടെ ഇരിപ്പൂതാക— ആമെൻ
(൨ കൊ ൧൩)

൨.. നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കൎത്താവായ യെ
ശുക്രീസ്തനിൽനിന്നു, നിങ്ങൾ്ക്കു കരുണയും സമാധാനവും ഉ
ണ്ടാവൂതാക—ആമെൻ (൨ കൊ. ൧.)

൩. പിതാവായ ദൈവത്തിൽനിന്നും പിതാവിൻ പുത്രനാ
യ യെശു ക്രീസ്തൻ എന്ന കൎത്താവിൽനിന്നും സത്യത്തിലും
സ്നെഹത്തിലും നിങ്ങളൊടു കരുണ കനിവു സമാധാനവും
ഉണ്ടാവൂ— ആമെൻ (൨ യൊ)

൪. നമ്മുടെ ആരംഭം പിതാ പുത്രൻ വിശുദ്ധാത്മാവ് എന്നുള്ള
ദൈവനാമത്തിൽ ഉണ്ടായിരിക്കെണമെ—ആമെൻ

ഉത്സവവന്ദനങ്ങൾ

ആഗമനനാൾ— ൧) ദാവിദപുത്രനു ഹൊശിയന്ന— കൎത്താവിൻ
നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാക— അത്യുന്നതങ്ങളി
ൽ ഹൊശിയന്ന (മത്ഥ. ൨൧.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/13&oldid=194676" എന്ന താളിൽനിന്ന് ശേഖരിച്ചത്