താൾ:GkVI22cb.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

ന്റെ അടയാളവും പണയവുമായിട്ടു അവൻ വിശുദ്ധസ്നാനം ആകു
ന്ന ചൊല്ക്കുറിയെ സ്ഥാപിച്ചു— ആയതു കൈക്കൊള്ളുന്നവർ ഒക്കയും
തൻ നാമത്തിലും നമ്മുടെ ദൈവത്തിൻ ആത്മാവിനാലും കഴുകി
ക്കൊണ്ടു വിശുദ്ധീകരിക്കപ്പെട്ടു നീ തീ കരിക്കപ്പെട്ടു രക്ഷ പ്രാപി
ക്കെണം എന്നുവെച്ചത്രെ—

അതുകൊണ്ടു നമ്മുടെ ദെഹി കൎത്താവെ മഹിമപ്പെടു
ത്തുക— നമ്മുടെ ആത്മാവ് ഈ രക്ഷിതാവായ ദൈവത്തിൽ സ
ന്തൊഷിക്ക— അവൻ നമ്മിൽ വലിയവ ചെയ്തു ചെറുപ്പത്തിൽ ത
ന്നെ നമ്മെ കനിഞ്ഞു ചെൎത്തു കൈക്കൊണ്ടിരിക്കുന്നു— നമ്മുടെ മക്ക
ളെയും സന്തൊഷത്തൊടെ അവന്റെ സന്നിധാനത്തിൽ കൊണ്ടു
വരാം അവരും മെലിൽ നിന്നു വെള്ളത്തിലും ആത്മാവിലും തന്നെ ജ
നിച്ചു നിത്യ ജീവങ്കലെക്ക് കരുണയുടെ പൂൎണ്ണത പ്രാപിക്കെണ്ടുന്ന
വർ ആകുന്നുവല്ലൊ— അതുകൊണ്ടു നാം ഈ കുട്ടിയെയും നമ്മുടെ വീ
ണ്ടെടുപ്പകാരന്റെ കരുണയിൽ ഭരമെല്പിക്ക— ഇവനും (ഇവൾ്ക്കും)
കൂടെ അവൻ വീണ്ടെടുപ്പുകാരനായല്ലൊ— ഇവൻ (ൾ) ഇഹത്തിലും പ
രത്തിലും സ്നാനത്തിന്റെ അനുഗ്രഹങ്ങളെ ഒക്കയും അനുഭവിച്ചു വിശു
ദ്ധാത്മാവിന്റെ ശക്തിയിൽ ഊന്നി പാപത്തൊടും ലൊകത്തൊടും
നല്ല പൊർ പൊരുതു തൻ ഓട്ടം വിശ്വാസത്തിൽ തികെച്ചു മെലിൽ
നീതിയുടെ കിരീടം പ്രാപിക്കെണ്ടതിന്ന് ഇപ്പൊൾ നാം പ്രാൎത്ഥിച്ചു
കൊൾക

സൎവ്വശക്തിയുള്ള ദൈവമെ ഞങ്ങളുടെ കൎത്താവായ യെ
ശു ക്രീസ്തന്റെ പിതാവെ സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡുംബ
ത്തിന്ന് ഒക്കയും പെർ വരുവാൻ ഹെതുവായുള്ളൊവെ വിശുദ്ധസ്നാ
നത്തിന്നായികൊണ്ടു വരുന്ന ഈ കുട്ടിക്കു വെണ്ടി നിന്നൊടു വിളിച്ചു
യാചിക്കുന്നിതു— പിതാവായി അതിനെ കൈക്കൊൾ്കയാവു— പിന്നെ
നിന്റെ പ്രിയ പുത്രന്റെ വാക്കിൻ പ്രകാരം യാചിപ്പിൻ എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/129&oldid=194496" എന്ന താളിൽനിന്ന് ശേഖരിച്ചത്