താൾ:GkVI22cb.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

ഞങ്ങളുടെ മക്കളുടെ മെലും വരിക— എന്നാറെ പിലാതൻ പുരുഷാരത്തി
ന്നു അലമ്മതി വരുത്തുവാൻ ഭാവിച്ചു അവരുടെ ചൊദ്യം പൊലെ ആക എന്നു വിധിച്ചു— കലഹവും കുലയും ഹെതുവായി തടവിലായവ
നെ അവർ അപെക്ഷിക്കയാൽ വിട്ടു കൊടുത്തു യെശുവെ ക്രൂശിപ്പാ
ൻ അവരുടെ ഇഷ്ടത്തിൽ ഏല്പിച്ചു വിടുകയും ചെയ്തു— (മ. മാ. ലൂ.)

൬. ക്രൂശാരൊഹണവും മരണവും.

അവനെ പരിഹസിച്ചു കളഞ്ഞശെഷം രക്തംബരത്തെ നീക്കി
സ്വന്ത വസ്ത്രങ്ങളെ ഉടുപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടു പൊ
കുമ്പൊൾ അവൻ തന്റെ ക്രൂശിനെ ചുമന്നു കൊണ്ടു— എബ്രയർ
ഗൊല്ഗഥാ എന്നു ചൊല്ലുന്ന തലയൊടിടത്തെക്കു പുറത്തു പൊയി—
പിന്നെ നാട്ടിൽനിന്നു വന്നു കടന്നു പൊരുന്ന കുറെനയിലെ ശി
മൊൻ എന്ന അലക്ഷന്ത്രൻ രൂഫൻ എന്നവരുടെ അഛ്ശനെ അ
വന്റെ കുരിശിനെ ചുമപ്പാൻ രാജനാമം ചൊല്ലി നിൎബ്ബന്ധിച്ചു ക്രൂ
ശ് ചുമത്തി വെച്ചു അവനെ യെശുവിൻ വഴിയെ നടക്കുമാറാക്കി
(മ. മാ. ലൂ. യൊ.)

അതു കൂടാതെ വലിയ ജന സമൂഹവും അവനെ ചൊല്ലി
തൊഴിച്ചു മുറയിടുന്ന സ്ത്രീകളും അവന്റെ പിന്നാലെ നടന്നു— ആ
യവരുടെ നെരെ യെശു തിരിഞ്ഞു യരുശലെംപുത്രിമാരെ എ
ന്നെ അല്ല നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ—
എന്തിന്ന് എന്നാൽ മച്ചിമാരും പെറാത്ത ഉദരങ്ങളും കുടിപ്പിക്കാ
ത്ത മുലകളും ധന്യമാർ തന്നെ എന്നു ചൊല്ലുന്ന നാളുകൾ ഇതാ വരു
ന്നു— അന്നു മലകളൊട് ഞങ്ങളുടെ മെൽ വീഴുവിൻ എന്നും കുന്നു
കളൊട് ഞങ്ങളെ മറെപ്പിൻ എന്നും പറഞ്ഞുതുടങ്ങും— കാരണം
പച്ചമരത്തിൽ ഈ വക ചെയ്താൽ ഉണങ്ങിയതിൽ എന്തുണ്ടാ
കും എന്നുപറഞ്ഞു— മററു രണ്ടു ദുഷ്പ്രവൃത്തിക്കാരും അവനൊട്

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/120&oldid=194508" എന്ന താളിൽനിന്ന് ശേഖരിച്ചത്