താൾ:GkVI22cb.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

യപ്പെട്ടു, പിന്നെയും ആസ്ഥാനത്തിൽ ചെന്നു നീ എവിടെ നിന്ന് ആകു
ന്നു എന്നു യെശുവിനൊടു പറയുന്നു— യെശു അവന് ഉത്തരം കൊടുത്തി
ല്ല— പിലാതൻ അവനൊടു പറയുന്നു— നീ എന്നൊടു സംസാരിക്കുന്നില്ല
യൊ നിന്നെ ക്രൂശിപ്പാൻ അധികാരവും നിന്നെ അഴിച്ചു വിടുവാൻ
അധികാരവും എനിക്ക് ഉണ്ടു എന്നു അറിയുന്നില്ലയൊ— യെശു ഉ
ത്തരം ചൊല്ലിയതു മെലിൽ നിന്നു നിണക്ക് തരപ്പെട്ടിട്ടില്ല എങ്കി
ൽ എന്റെ നെരെ നിണക്ക് അധികാരവും ഇല്ല— ആയതു കൊ
ണ്ടു നിന്നിൽ എന്നെ എല്പീച്ചവന് അധികം പാപം ഉണ്ടു— എന്നതു
മുതൽ പിലാതൻ അവനെ വിടുവിപ്പാൻ അന്വേഷിച്ചു—
യഹൂദരൊ നീ ഇവനെ വിടുവിച്ചാൽ കൈസരുടെ സഖിയല്ല— ത
ന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരൊടു മറുക്കുന്നുവ
ല്ലൊ എന്നു ആൎത്തു പറഞ്ഞു— ആ വചനം പിലാതൻ കെട്ടു യെശുവെ
പുറത്തു വരുത്തി എബ്രയ ഭാഷയിൽ ഗബ്ബത എന്നു ചൊല്ലുന്ന കല്ത്തള
മാകുന്ന സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു കൊണ്ടു— പെസഹയുടെ
വെള്ളിയാഴ്ച എകദെശം ആറു മണിക്കു യഹൂദരൊട് ഇതാ നിങ്ങ
ളുടെ രാജാവെന്നു പറയുന്നു നീക്കിക്കള— അവനെ നീക്കിക്കള— ക്രൂ
ശിക്ക എന്ന് അവർ ആൎത്തു കൂക്കിയപ്പൊൾ നിങ്ങളുടെ രാജാവി
നെ ഞാൻ ക്രൂശിക്കയൊ എന്നു പിലാതൻ അവരൊടു പറയുന്നു—
മഹാപുരൊഹിതന്മാർ ഞങ്ങൾക്ക് കൈസർ ഒഴികെ രാജാവി
ല്ല എന്ന് ഉത്തരം പറഞ്ഞപ്പൊൾ അവനെ ക്രൂശിക്കെണ്ടതിന്നു അവ
ൎക്കു നല്കി— (യൊ)

പിലാതൻ താൻ എതും സാധിക്കുന്നില്ല എന്നും ആരവാരം
അധികം ആകുന്നു എന്നും കണ്ടു വെള്ളം വരുത്തി പുരുഷാരത്തിന്നു
മുമ്പാകെ കൈകളെ കഴുകി— ഈ നീതിമാന്റെ രക്തത്തിൽ എ
നിക്ക് കുറ്റം ഇല്ല നിങ്ങൾ തന്നെ നൊക്കുവിൻ എന്നു പറഞ്ഞു— ജനം
ഒക്കയും ഉത്തരം പറഞ്ഞിതു— അവന്റെ രക്തം ഞങ്ങളുടെ മെലും

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/119&oldid=194509" എന്ന താളിൽനിന്ന് ശേഖരിച്ചത്