താൾ:GkVI22cb.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

ചെയ്ത ദൊഷം എന്തു പൊൽ മരണയൊഗ്യമായത് ഒന്നും അവനിൽ
കണ്ടിട്ടില്ല അതു കൊണ്ട് അവനെ ശിക്ഷിച്ചു വിട്ടുതരട്ടെ എന്നു പറ
ഞ്ഞാറെ— അവൻ ക്രൂശിക്ക പ്പെടെണ്ടതിന്നു അവർ ചൊദിച്ചു ഉറ
ക്കെ ശബ്ദിച്ചു പൊന്നു— അവരും മഹാപുരൊഹിതരും ശബ്ദിക്കുന്നതിന്ന്
ഊക്ക് എറെ ഉണ്ടായി— (മ. മാ. ലൂ)

അപ്പൊൾ പിലാതൻ യെശുവിനെ കൂട്ടിക്കൊണ്ടു വാറ
ടിപ്പിക്കയും ചെയ്തു— നാടുവാഴിയുടെ സെവകർ യെശുവെ ആ
സ്ഥാനത്തിലെക്കു കൊണ്ടുപൊയി പട്ടാളം എല്ലാം അവനെക്കൊ
ള്ളെ വരുത്തി— അവന്റെ വസ്ത്രം നീക്കി, ചുവന്ന പുതപ്പു ഇട്ടു— മുള്ളു
കൾ കൊണ്ട് കിരീടം മെടഞ്ഞു അവന്റെ തലയിലും വലത്തെ കൈ
യിൽ ഒരു ചൂരല്ക്കൊലും ആക്കി അവന്മുമ്പിൽ മുട്ടകുത്തി യഹൂദരു
ടെ രാജാവെ വാഴുക എന്നു പരിഹസിച്ചു വന്ദിച്ചു— കുമകൊടുത്തു തു
പ്പി ചൂരൽ എടുത്തു അവന്റെ തലയിൽ അടിക്കയും ചെയ്തു—
(യൊ. മ. മാ.)

പിലാതൻ പിന്നെയും പുറത്തു വന്നു ഞാൻ അവനി
ൽ കുറ്റംകാണുന്നില്ല എന്നു നിങ്ങൾ അറിയെണ്ടതിന്നു അവ
നെ നിങ്ങൾക്ക് ഇതാ പുറത്തു കൊണ്ടു വരുന്നു എന്ന് അവരൊട് പറ
ഞ്ഞു— ഉടനെ യെശു മുള്ളിൻ കിരീടവും ധൂമ്ര വൎണ്ണ പുതെപ്പും പൂ
ണ്ടു പുറത്തു വന്നപ്പൊൾ ആ മനുഷ്യൻ ഇതാ എന്ന് അവരൊട് പറ
യുന്നു— എന്നാറെ മഹാപുരൊഹിതരും ഭൃത്യന്മാരും അവനെ ക
ണ്ടപ്പൊൾ ക്രൂശിക്ക അവനെ ക്രൂശിക്ക എന്നു ആൎത്തു പൊയി— പിലാ
തൻ അവരൊട് നിങ്ങൾ അവനെ കൊണ്ടു പൊയി ക്രൂശിപ്പിൻ ഞാ
നൊ കുറ്റം അവനിൽ കാണുന്നില്ല എന്നു പറയുന്നു— യഹൂദർ അവ
നൊടു ഉത്തരം ചൊല്ലിയതു ഞങ്ങൾ്ക്കു ഒരു ധൎമ്മം ഉണ്ടു— അവൻ തന്നെ
ത്താൻ ദൈവപുത്രൻ ആക്കിയതു കൊണ്ടു ഞങ്ങളുടെ ധൎമ്മപ്രകാരം
അവൻ മരിക്കെണ്ടതു— എന്നുള്ള വാക്കു പില്ലാതൻ കെട്ടു എറ്റംഭ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/118&oldid=194510" എന്ന താളിൽനിന്ന് ശേഖരിച്ചത്