താൾ:GkVI22cb.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

പറയുന്നില്ലയൊ നിന്റെ നെരെ എത്ര സാക്ഷ്യം ചൊല്ലുന്നു എന്നു
കെൾ്ക്കുന്നില്ലയൊ— അവനൊ ഒരു മൊഴിക്കും ഉത്തരം ചൊല്ലായ്കയാ
ൽ നാടുവാഴി അത്യന്തം ആശ്ചൎയ്യപ്പെട്ടു (മാ. ൧൫. മ.)

അവൻ ഗലീലയിൽ തുടങ്ങി യഹൂദയിൽ എങ്ങും ഇവി
ടത്തൊളവും പഠിപ്പിച്ചും കൊണ്ടു ജനത്തെ ഇളക്കുന്നു എന്നു നി
ഷ്കൎഷിച്ചു ചൊല്ലിയപ്പൊൾ— പിലാതൻ ഗലീല എന്നതു കെട്ടിട്ടു
മനുഷ്യൻ ഗലീലക്കാരനൊ എന്നു ചൊദിച്ചു— ഹെരൊദാവി
ന്റെ അധികാരത്തിൽ ഉൾ്പെട്ടവൻ എന്നറിഞ്ഞ ഉടനെ— ആനാ
ളുകളിൽ യരുശലെമിൽ വന്നു പാൎക്കുന്ന ഹെരൊദാവിന്റെ അടു
ക്കൽ അവനെ അയച്ചു കളഞ്ഞു— ഹെരൊദാ യെശുവെ കൊ
ണ്ടു വളരെ കെൾക്കയാൽ അവനെ കാണ്മാൻ ഇഛ്ശിച്ചതല്ലാതെ
അവനാൽ വല്ല അടയാളവും ഉണ്ടാകുന്നതു കാണും എന്നു ആ
ശിച്ചും കൊണ്ടു യെശുവെ കണ്ടിട്ടു അത്യന്തം സന്തോഷപ്പെട്ടു— ഏ
റിയ വാക്കു കളാൽ ചൊദിച്ചാറെയും അവൻ അവനൊട് ഉത്തരം
പറഞ്ഞതും ഇല്ല— അവനിൽ മഹാപുരൊഹിതരും ശാസ്ത്രികളും ക
ടുമയൊടെ കുറ്റം ചുമത്തി നില്ക്കുമ്പൊൾ— ഹെരൊദാ തന്റെ പടയാ
ളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്ര വസ്ത്രം
ഉടുപ്പിച്ചു പിലാതനരികെ അയച്ചു വിട്ടു— പിലാതനും ഹെരൊദാ
വും മുമ്പെ അന്യൊന്യം പക ഭാവിച്ചു ശെഷം അന്ന് ഇണങ്ങി
സ്നെഹിതരായ്തീൎന്നു— (ലൂ)

പിലാതൻ മഹാപുരൊഹിതരെയും ശാസ്ത്രികളെ
യും ജനത്തെയും കൂടെ വരുത്തി— നിങ്ങൾ ഈ മനുഷ്യനെ ജാതി
യെ മത്സരിപ്പിക്കുന്നവൻ എന്ന് ഇങ്ങു കൊണ്ടു വന്നു— ഞാ
നൊ ഇതാ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തി
യ കുറ്റങ്ങൾ ഒന്നും ഇവനിൽ കണ്ടിട്ടില്ല— ഹെരൊദാവും കണ്ടി
ല്ല— അവനടുക്കെ നിങ്ങളെ അയച്ചു എന്നിട്ടും മരണയൊഗ്യമായ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/116&oldid=194513" എന്ന താളിൽനിന്ന് ശേഖരിച്ചത്