താൾ:GkVI22cb.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

ഇന്ന മരണം മരിക്കും എന്നു യെശു സൂചിപ്പിച്ച വചനത്തിന്നു നിവൃ
ത്തി വരികയുംചെയ്തു— (യൊ.)

പിന്നെ മഹാപുരൊഹിതരും മൂപ്പരും ഇവൻ താൻ ക്രിസ്ത
നാകുന്ന ഒരു രാജാവ് എന്നു ചൊല്ലികൊണ്ടു ജാതിയെ മറിച്ചു ക
ളകയും കൈസൎക്കു കരം കൊടുക്കുന്നതു വിരൊധിക്കയും ചെയ്യുന്ന പ്ര
കാരം ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തി തുടങ്ങി— ആകയാൽ
പിലാതൻ പിന്നെയും ആസ്ഥാനത്തിൽ പുക്കു യെശുവെ വിളിച്ചു
നീ യഹൂദരുടെ രാജാവൊ എന്നു ചൊദിച്ചാറെ യെശു ഉത്തരം ചൊ
ല്ലിയതു— ഇതു നീ സ്വയമായി പറയുന്നുവൊ മറ്റുള്ളവർ എന്നെ
കൊണ്ടു നിന്നൊടു ബൊധിപ്പിച്ചിട്ടൊ— പിലാതൻ ഞാൻ യഹൂദനൊ
നിന്റെ ജനവും മഹാപുരൊഹിതരും നിന്നെ എങ്കൽ എല്പിച്ചു—
നീ എന്തു ചെയ്തു എന്ന് എതിരെ പറഞ്ഞപ്പൊൾ— യെശു ഉത്തരം
ചൊല്ലിയതു— എന്റെ രാജ്യം ഈ ലൊകത്തിൽനിന്നുള്ളതല്ല— എ
ന്റെ രാജ്യം ഈ ലൊകത്തിൽ നിന്നുള്ളതല്ല— എന്റെ രാജ്യം ഇഹലൊകത്തിൽ നിന്ന് എന്നു വരികിൽ എന്റെ ഭൃത്യ
ന്മാർ ഞാൻ യഹൂദരിൽ ഏല്പിക്കപ്പെടാതവണ്ണം പൊരാടുകയായി
രുന്നുവല്ലൊ എന്നിട്ട് എന്റെ രാജ്യം ഇവിടുന്നല്ല സ്പഷ്ടം— പിലാ
തൻ അവനൊട് പിന്നെ നീ രാജാവല്ലൊ എന്നു പറഞ്ഞാറെ യെശു
ഉത്തരം ചൊല്ലിയതു— നീ പറയുന്നു ഞാൻ രാജാവാകുന്നു സത്യം— സത്യ
ത്തിനു സാക്ഷി നില്ക്കെണ്ടതിന്നു ഞാൻ ജനിച്ചിരിക്കുന്നു ഇതി
ന്നായി ലൊകത്തിൽ വന്നും ഇരിക്കുന്നു— സത്യത്തിൽനിന്ന് ഉള്ള
വൻ എല്ലാം എന്റെ ശബ്ദം കെൾക്കുന്നു— പിലാതൻ അവനൊ
ടു സത്യം എന്തു എന്നു പറഞ്ഞു വെച്ചു പിന്നെയും യഹൂദരുടെ അ
ടുക്കെ പുറത്തു പൊയി അവരൊട് പറഞ്ഞിതു— ഈ മനുഷ്യനിൽ
ഞാൻ കുറ്റം ഒന്നും കാണുന്നില്ല— (യൊ.ലൂ. ൨൩. മ. മാ.)

മഹാപുരൊഹിതർ അവനിൽ ഏറിയൊന്നു ചുമത്തുമ്പൊ
ൾ പിലാതൻ പിന്നെയും അവനൊടു ചോദിച്ചിതു— നീ ഒരുത്തരവും

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/115&oldid=194515" എന്ന താളിൽനിന്ന് ശേഖരിച്ചത്