താൾ:GkVI22cb.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

അല്ല ഞാൻ അവനെ അറിയുന്നില്ല എന്ന് ആണയിട്ടും തള്ളിപ്പറ
ഞ്ഞു— കുറയ പിന്നെതിൽ അരികെ നില്ക്കുന്നവർ അടുത്തു വന്നു പെ
ത്രനൊടു നീ അവരുടെ കൂട്ടത്തിൽ ആകുന്നു സത്യം ഗലീലക്കാരൻ
തന്നെ നിന്റെ ഉച്ചാരണം കൂടെ നിന്നെ വെളിവാക്കുന്നുവല്ലൊ എ
ന്നു പറഞ്ഞു— അപ്പൊൾ ആ മനുഷ്യനെ അറിയുന്നില്ല എന്നു പ്രാകു
വാനും സത്യം ചെയ്വാനും തുടങ്ങി— ഉടനെ പൂവൻ കൊഴി രണ്ടാമതും
കൂകി കൎത്താവ് തിരിഞ്ഞു പെത്രനെ ഒന്നു നൊക്കുകയും ചെയ്തു—
പെത്രനും കൊഴി രണ്ടു കുറി കൂകും മുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളി
പ്പറയും എന്നു യെശു തന്നൊടു ചൊല്ലിയ മൊഴിയെ ഒൎത്തു പുറ
പ്പെട്ടു കൈപ്പൊടെ കരഞ്ഞു കൊൾകയും ചെയ്തു— (യൊ. മ. മാ. ലൂ.)

യെശുവെ പിടിച്ചുകൊള്ളുന്നപുരുഷന്മാരൊ അവനെ പ
രിഹസിച്ചു മുഖത്തു തുപ്പി കുത്തി അടിച്ചു— ചിലരും അവന്റെ മുഖ
മൂടി കെട്ടി ഹെ മശിഹെ ഞങ്ങളോട് പ്രവചിക്ക— നിന്നെ തല്ലിയ
ത് ആർ എന്നു ചൊല്ലി കുമെക്കയും മറെറ പല ദൂഷണം അവ
ന്റെ നേരെ പറകയും ചെയ്തു—

ഉഷസ്സായപ്പൊൾ മഹാപുരൊഹിതരും ജനത്തിൻ മൂപ്പ
രും ശാസ്ത്രികളുമായി സുനെദ്രീയം ഒക്കയും കൂടി യെശുവെ മരിപ്പി
പ്പാൻ നിരൂപിക്കയും ചെയ്തു. (മ. മാ. ലൂ.)

൫. പിലാതന്റെ ന്യായ വിസ്താരവും വിധിയും

(വെള്ളിയാഴ്ച.൭എപ്രീൽ)

പുലൎച്ചെക്കൊ അവർ എല്ലാവരും കൂട്ടമെ എഴുനീറ്റു യെശുവി
നെ കെട്ടി കയഫാവിൻ പൊക്കൽ നിന്നു ആസ്ഥാനത്തിലെക്കു
കൊണ്ടു പൊയി നാടുവാഴിയായ പൊന്ത്യപിലാതനിൽ ഏല്പി
ച്ചു (യൊ. മ. മാ. ലൂ)

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/113&oldid=194518" എന്ന താളിൽനിന്ന് ശേഖരിച്ചത്