താൾ:GkVI22cb.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

ൾ എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ ഈ പാത്രം എന്റെ രക്ത
ത്തിൽ പുതുനിയമം ആകുന്നു— ഇതു പാപമൊചനത്തിന്നായി നിങ്ങ
ൾക്കും അനെകൎക്കും വെണ്ടി ഒഴിച്ച എന്റെ രക്തം— ഇതിനെ കു
ടിക്കുന്തൊറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്വിൻ— ഞാനൊനിങ്ങ
ളൊടു പറയുന്നിതു— മുന്തിരിവള്ളിയുടെ അനുഭവത്തെഎന്റെ
പിതാവിൻ രാജ്യത്തിൽ നിങ്ങളൊടുകൂടെ പുതുതായി കുടിക്കും
നാൾവരെ ഞാൻ ഇതിൽ നിന്ന് ഇനി കുടിക്കയില്ല. (മ. മ. ലൂ)

പൈതങ്ങളെ ഇനി അസാരമെ നിങ്ങളൊട് ഇരിക്കുന്നുള്ളു
നിങ്ങൾ എന്നെ അന്വെഷിക്കും— പിന്നെ ഞാൻ പൊകുന്ന എട
ത്തു നിങ്ങൾക്കു വന്നു കൂടാ എന്നു യഹൂദരൊട് പറഞ്ഞ പ്രകാരം ഇ
ന്നു നിങ്ങളൊടും ചൊല്ലുന്നു— നിങ്ങൾ തമ്മിൽ സ്നെഹിക്കെണം എന്ന്
ഒരു പുതിയ കല്പന നിങ്ങൾക്കു തരുന്നു— ഞാൻ നിങ്ങളെ സ്നെഹി
ച്ചത് പൊലെ നിങ്ങളും തമ്മിൽ സ്നെഹിക്ക എന്നത്രെ— നിങ്ങൾക്ക്
അന്യൊന്യം സ്നെഹം ഉണ്ടെങ്കിൽ അതു കൊണ്ടു നിങ്ങൾ എൻ ശി
ഷ്യർ എന്നു എല്ലാവൎക്കും ബൊധിക്കും— ശിമൊൻ പെത്രൻ അവ
നൊട് കൎത്താവെ നീ എവിടെ പൊകുന്നു എന്നു പറയുന്നതിന്നു— ഞാ
ൻ പൊകുന്നതിലേക്കു നിണക്ക് ഇപ്പൊൾ അനുഗമിച്ചു കൂടാ പി
ന്നെതിൽ നീ എന്നെ അനുഗമിക്കും താനും എന്നു യെശു ഉത്തരം
പറഞ്ഞു— പെത്രൻ അവനൊടു കൎത്താവെ ഇന്നു നിന്നെ അനുഗമി
ച്ചു കൂടാത്തത് എന്തു കൊണ്ടു— നിണക്കു വെണ്ടി എൻ പ്രാണനെ
വെച്ചു കളയും എന്നു പറഞ്ഞാറെ യെശു ഉത്തരം ചൊല്ലിയതു നിൻ
പ്രാണനെ എനിക്കു വെണ്ടി വെക്കുമൊ— ശിമൊനെ ശിമൊനെ ക
ണ്ടാലും സാത്താൻ നിങ്ങളെ കൊതമ്പ് പൊലെ ചെറുവാന്തക്കവ
ണ്ണം ചൊദിച്ചുപൊയി— ഞാനൊ നിന്റെ വിശ്വാസം ഒടുങ്ങി പൊ
കായ്വാൻ നിണക്കു വെണ്ടി യാചിച്ചു— പിന്നെ ഒരിക്കൽ തിരിഞ്ഞു
വന്നാൽ നിന്റെ സഹൊദരന്മാരെ ഉറപ്പിച്ചു കൊൾ്ക— എന്നതി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/105&oldid=194530" എന്ന താളിൽനിന്ന് ശേഖരിച്ചത്