താൾ:GkVI22cb.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ർ ആകുന്നു എന്നു ചൊദിച്ചതിന്നു യെശു ഞാൻ അപ്പഖണ്ഡം മുക്കി
കൊടുക്കുന്നവൻ തന്നെ എന്ന് ഉത്തരം പറഞ്ഞു ഖണ്ഡത്തെ മുക്കീ
ട്ടു ശിമൊന്യൻ യൂദാ ഇഷ്കൎയ്യൊതാവിന്നു കൊടുക്കുന്നു— ഖണ്ഡം വാ
ങ്ങിയശെഷം സാത്താൻ ഉടനെ അവനിൽ പ്രവെശിച്ചു— യെശു
പറഞ്ഞു തന്നെ കുറിച്ചു വിധിച്ച് എഴുതി കിടക്കുന്ന പ്രകാരം മനുഷ്യ
പുത്രൻ പൊകുന്നുസത്യം— മനുഷ്യ പുത്രനെ കാണിച്ചു കൊടുക്കുന്ന
മനുഷ്യനൊഹാ കഷ്ടം— ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ കൊള്ളായി
രുന്നു— എന്നാറെ അവനെ കാണിച്ചു കൊടുക്കുന്ന യൂദാ— റബ്ബീ ഞാ
നല്ലല്ലൊ എന്നുത്തരം ചൊല്ലിയതിന്നു നീ പറഞ്ഞുവല്ലൊ എന്നുരെ
ച്ചു— പിന്നെ നീ ചെയ്യുന്നത് അതിവെഗത്തിൽ ചെയ്ക എന്നു പറ
കയും ചെയ്തു— ആയതു ഇന്നതിനെ ചൊല്ലീട്ടുള്ള പ്രകാരം ചാരി ഇരു
ന്നവരിൽ ആരും അറിഞ്ഞില്ല— പണപ്പെട്ടി യൂദാവൊടുള്ളതാക
യാൽ പെരുനാൾ്ക്കു നമുക്കു വെണ്ടുന്നത് മെടിക്ക എന്നൊ ദരിദ്രൎക്കു എ
താനും കൊടുക്ക എന്നൊ യെശു അവനൊട് കല്പിക്കുന്ന പ്രകാരം
ചിലൎക്കു തൊന്നി— അവനൊ ഖണ്ഡം വാങ്ങി ക്ഷണത്തിൽ പുറ
പ്പെട്ടു പൊയി— അപ്പൊൾ രാത്രി ആയിരുന്നു— (യൊ.മ.മാ.ലൂ.)

അവൻ പുറപ്പെട്ടു പൊയപ്പൊൾ യെശു പറയുന്നിതു ഇ
പ്പൊൾ മനുഷ്യ പുത്രൻ തെജസ്കരിക്കപ്പെട്ടു അവനിൽ ദൈവവും തെ
ജസ്കരിക്കപ്പെട്ടു— ദൈവം അവനിൽ തെജസ്കരിക്കപ്പെട്ടു എങ്കി
ൽ ദൈവം അവനെ തന്നിൽ തന്നെ തെജസ്കരിക്കപ്പെടുന്നു തെ
ജസ്കരിക്കയും ചെയ്യും (യൊ.)

പിന്നെ യെശു അപ്പത്തെ എടുത്തു സ്തൊത്രം ചൊല്ലി നുറുക്കി
(ശിഷ്യൎക്കു കൊടുത്തു) പറഞ്ഞിത് വാങ്ങി ഭക്ഷിപ്പിൻ ഇത് നിങ്ങൾ്ക്ക്
വെണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു എന്റെ ഓൎമ്മെക്കാ
യിട്ടു ഇതിനെ ചെയ്വിൻ— അപ്രകാരം തന്നെ അത്താഴം കഴിഞ്ഞ
ശെഷം പാനപാത്രത്തെയും എടുത്തു (വാഴ്ത്തി) പറഞ്ഞിതു— നിങ്ങ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/104&oldid=194531" എന്ന താളിൽനിന്ന് ശേഖരിച്ചത്