താൾ:GkVI22cb.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

അവരിൽ എറ്റം വലിയവനായി തൊന്നുന്നവൻ ആർ എന്നതി
നെ ചൊല്ലി ഒരു തൎക്കവും അവരിൽ ഉണ്ടായി— അവരൊട് അവൻ പ
റഞ്ഞിതു— ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃത്വം നട
ത്തുന്നു— അവരിൽ അധികരിക്കുന്നവർ ഉപകാരികൾ എന്നു വി
ളിക്കപ്പെടുന്നു— നിങ്ങളൊ അപ്രകാരം അല്ല— നിങ്ങളിൽ എറെ
വലുതായവൻ ഇളയവനെ പൊലെയും നടത്തുന്നവൻ ശുശ്രൂഷി
ക്കുന്നവനെപൊലെയും ആവൂ— എറെ വലുതായത് ആരു പൊൽ
ചാരിക്കൊണ്ടവനൊ ശുശ്രൂഷിക്കുന്നവനൊ— ചാരിക്കൊണ്ടവനല്ല
യൊ— ഞാനൊ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെ പൊലെ
ആകുന്നു— എങ്കിലും എന്റെ പരീക്ഷകളിൽ എന്നൊടു കൂടെ പാൎത്തു
നിന്നവർ നിങ്ങളത്രെ— ഞാനും എൻ പിതാവ് എനിക്കു നിയമി
ച്ചതു പൊലെ രാജ്യത്തെ നിങ്ങൾക്ക് നിയമിച്ചു തരുന്നുണ്ടു— നിങ്ങ
ൾ എന്റെ രാജ്യത്തിൽ എൻ മെശയിൽ ഭക്ഷിച്ചു കുടിക്കയും ഇസ്ര
യെൽ ഗൊത്രങ്ങൾ പന്ത്രണ്ടിന്നും ന്യായം വിധിച്ചു സിംഹാസനങ്ങളി
ൽ ഇരിക്കയും ചെയ്വാന്തക്കവണ്ണമെ(ലൂ)

ഇവ പറഞ്ഞിട്ടു യെശു ആത്മാവിൽ കലങ്ങി ആമെൻ ആ
മെൻ ഞാൻ നിങ്ങളൊട് ചൊല്ലുന്നിതു നിങ്ങളിൽ ഒരുത്തൻ എ
ന്നെകാണിച്ചു കൊടുക്കും എന്നു സാക്ഷി പറഞ്ഞു— ആയവർ ദുഃഖി
ച്ചു ആരെകൊണ്ടു പറഞ്ഞു എന്നു മെരിങ്ങു തമ്മിൽ തമ്മിൽ നൊക്കി
പക്ഷെ ഞാനൊ ഞാനൊ എന്നു വെവ്വെറെ അവനൊടുചൊല്ലി തുട
ങ്ങി— അവരൊടു അവൻ പറഞ്ഞിതു പന്തിരുവരിൽ ഒരുവൻ എ
ന്നൊടു കൂടെ താലത്തിൽ കൈയിട്ടു മുക്കുന്നവൻ തന്നെ— ശിഷ്യരി
ൽ വെച്ച് യെശു സ്നെഹിക്കുന്ന ഒരുത്തൻ യെശുവിൻ മടിയൊടു ചാ
രിക്കൊണ്ടിരിക്കെ— ശിമൊൻ പെത്രൻ ആംഗികം കാട്ടി ഈ ചൊ
ല്ലിയത് ആരെകൊണ്ടു പറക എന്ന് അവനൊട് ചൊദിക്കുന്നു—
ആയവൻ യെശുവിൻ മാൎവ്വിടത്തിൽ (തല)ചരിച്ചു കൎത്താവെ ആ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/103&oldid=194532" എന്ന താളിൽനിന്ന് ശേഖരിച്ചത്