താൾ:GkVI22cb.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

തന്നെ കാണിച്ചു കൊടുക്കുന്നവനെ അറികകൊണ്ടെത്രെ എല്ലാവ
രും ശുദ്ധരല്ല എന്നു പറഞ്ഞതു— (യൊ. ലൂ.)

അവരുടെ കാലുകളെ കഴുകീട്ടു തന്റെ വസ്ത്രങ്ങളെ ധരി
ച്ചശെഷം അവൻ പിന്നെയും ചാരികൊണ്ട് അവരൊട് പറഞ്ഞി
തു— നിങ്ങളൊട് ചെയ്തത് ബൊധിക്കുന്നുവൊ നിങ്ങൾ എന്നെ ഗുരു
വെന്നും കൎത്താവെന്നും വിളിക്കുന്നു— ഞാൻ അപ്രകാരം ആകയാ
ൽ നന്നായി ചൊല്ലുന്നു— കൎത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ
കാലുകളെ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാലുകളെ
കഴുകെണ്ടതു— ഞാൻ നിങ്ങളൊട് ചെയ്തപ്രകാരം നിങ്ങളും ചെ
യ്യെണ്ടതിന്നല്ലൊ ഞാൻ നിങ്ങൾക്ക് ദൃഷ്ടാന്തംതന്നതു— ആമെൻ
ആമെൻ ഞാൻ നിങ്ങളൊട് ചൊല്ലുന്നിതു— തന്റെ കൎത്താവിനെക്കാ
ൾ ദാസൻ വലിയതല്ല തന്നെ അയച്ചവനെക്കാൾ ദൂതനും വലിയത
ല്ല— ഇവ നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ധന്യർ ആകുന്നു— നി
ങ്ങളെ എല്ലാവരെയും ചൊല്ലുന്നില്ല ഞാൻ തെരിഞ്ഞെടുത്തവരെ
അറിയുന്നു എന്നാൽ എന്നൊടു കൂടെ അപ്പം തിന്നുന്നവൻ എ
ന്റെ നെരെ മടമ്പ് ഉയൎത്തി എന്നുള്ള തിരുവെഴുത്തിന്നു പൂൎത്തി വ
രെണ്ടിയിരുന്നു— അതു സംഭവിക്കും മുമ്പെ ഞാൻ ഇന്നു നിങ്ങളൊട്
പറയുന്നതു സംഭവിച്ചാൽ ഞാൻ തന്നെ ആകുന്നു എന്നു നിങ്ങൾ വി
ശ്വസിപ്പാനായി തന്നെ— ആമെൻ ആമെൻ ഞാൻ നിങ്ങളൊടു
ചൊല്ലുന്നിതു ഞാൻ വല്ലപ്പൊഴും അയച്ചവനെകൈക്കൊള്ളുന്നവൻ
എന്നെ കൈക്കൊള്ളുന്നു എന്നെ കൈക്കൊള്ളുന്നവൻ എന്നെ അ
യച്ചവനെ കൈക്കൊള്ളുന്നു. (യൊ)

എന്നിട്ടു അവർ ഭക്ഷിക്കുമ്പൊൾ യെശു പാനപാത്രം എടുത്തു
വാഴ്ത്തി പറഞ്ഞു— ഇതു വാങ്ങി നിങ്ങളിൽ തന്നെ പങ്കിട്ടുകൊൾ്വിൻ— എ
ന്തെന്നാൽ ദെവരാജ്യം വരുവൊളം ഞാൻ മുന്തിരിവള്ളിയുടെ പി
റപ്പിൽ ൽനിന്നു കുടിക്കയില്ല എന്ന് ഞാൻ നിങ്ങളൊട് പറയുന്നു—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/102&oldid=194534" എന്ന താളിൽനിന്ന് ശേഖരിച്ചത്