താൾ:GkVI22cb.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

ൻ, എന്നു പറഞ്ഞു— ശിഷ്യന്മാർ പുറപ്പെട്ടു പട്ടണത്തിൽ വന്നു പറഞ്ഞപ്ര
കാരം കണ്ടു പെസഹ ഒരുക്കുകയും ചെയ്തു (മ. മാ. ലൂ.)

യെശു ഈ ലൊകം വിട്ടു പിതാവിന്നരികിൽ പൊകുവാനുള്ള
നാഴിക വന്നു എന്നറിഞ്ഞു ലൊകത്തിൽ തനിക്കുള്ളവരെ സ്നെഹി
ച്ച ശെഷം അവസാനത്തൊളവും അവരെ സ്നെഹിച്ചു— സന്ധ്യയായ
പ്പൊൾ അവൻ പന്തിരുവരൊടും കൂട വന്നു ചാരിക്കൊണ്ട ശെഷം, അ
വരൊടു പറഞ്ഞിതു— കഷ്ടപ്പെടും മുമ്പെ ഈ പെസഹ നിങ്ങളൊടു കൂ
ടെ ഭക്ഷിപ്പാൻ ഞാൻ വാഞ്ഛയൊടെ ആഗ്രഹിച്ചു— എങ്ങനെ എന്നാ
ൽ അതു ദൈവരാജ്യത്തിൽ പൂൎണ്ണമാകുവൊളം ഞാൻ ഇനി അതി
ൽ നിന്നു ഭക്ഷിക്കയില്ല എന്നു ഞാൻ നിങ്ങളൊടു പറയുന്നു— അത്താ
ഴം തുടങ്ങുംനെരം പിതാവ് തനിക്ക് സകലവും കൈക്കൽ തന്നു എന്നും
താൻ ദൈവത്തിൽ നിന്നു പുറപ്പെട്ടു വന്നു എന്നും ദൈവത്തിന്നടുക്കെ
ചെല്ലുന്നുഎന്നും യെശു അറിഞ്ഞിട്ടു— അത്താഴത്തിൽ നിന്നു എഴുനീറ്റു
വസ്ത്രങ്ങളെ ഊരിവെച്ചു ശീല എടുത്തുതന്റെ അരെക്കു കെട്ടി— പാ
ത്രത്തിൽ വെള്ളം ഒഴിച്ചു ശിഷ്യരുടെ കാലുകളെ കഴുകുവാനും അ
രെക്കു കെട്ടിയ ശീലകൊണ്ടു തുവൎത്തുവാനുംതുടങ്ങി— പിന്നെശിമൊ
ൻ പെത്രനടുക്കെ വരുമ്പൊൾ കൎത്താവെ നീ എന്റെ കാലുകളെ കഴു
കയൊ എന്ന് അവൻ പറഞ്ഞതിന്നു— ഞാൻ ചെയ്യുന്നതിനെ നീ
ഇന്ന് അറിയുന്നില്ല ഇതിൽ പിന്നെ അറിയും താനും എന്ന് ഉത്തരം
ചൊല്ലിയശെഷം— നീ എന്നും എന്റെ കാലുകളെ കഴുകയില്ല എ
ന്നു പെത്രൻ പറയുന്നു— യെശു ഉത്തരം ചൊല്ലിയതു ഞാൻ നിന്നെ
കഴുകാഞ്ഞാൽ നിണക്ക് എന്നിൽ പങ്ക് ഇല്ല— എന്നാറെ ശിമൊൻ
പെത്രൻ കൎത്താവെഎൻ കാലുകൾ മാത്രമല്ല കൈകളും തലയും കൂടെ എ
ന്നു പറയുന്നു— യെശു അവനൊടു കുളിച്ചിരിക്കുന്നവന് കാലുകൾ
അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല സൎവ്വാംഗം ശുദ്ധനാകുന്നു— നി
ങ്ങളും ശുദ്ധരാകുന്നു എല്ലാവരും അല്ലതാനും എന്നു പറയുന്നു—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/101&oldid=194535" എന്ന താളിൽനിന്ന് ശേഖരിച്ചത്