താൾ:GkVI22cb.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

കളും, ജനത്തിന്റെ മൂപ്പരും കയഫാഎന്നുള്ള മഹാപുരൊഹി
തന്റെ അരമനയിൽ വന്നു കൂടി നിരൂപിച്ചു ജനത്തെ ഭയപ്പെടു
ന്നതു കൊണ്ടു യെശുവെഉപായംകൊണ്ടു പിടിച്ചു കൊല്ലുവാൻ
വഴി അന്വെഷിച്ചു കൊണ്ടിട്ടും ജനത്തിൽ കലഹംഉണ്ടാകായ്വാ
ൻ പെരുനാളിൽ മാത്രം അരുതു എന്നു പറഞ്ഞു (മ. മാ.ലൂ. ൨൨.)

അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഇഷ്കൎയ്യൊതാ മ
ഹാ പുരൊഹിതരെ ചെന്നു കണ്ടു അവനെഇന്നപ്രകാരം അവൎക്കു
കാണിച്ചു തരാം എന്നു സംഭാഷണം ചെയ്തു എനിക്കു എന്തു തരുവാ
ൻ മനസ്സായ്യിരിക്കുന്നു എന്നാൽ അവനെ ഏല്പിച്ചുതരാം എന്നു പ
റഞ്ഞു. ആയതു അവർ കെട്ടു സന്തൊഷിച്ചു ദ്രവ്യം കൊടുപ്പാൻ
വാഗ്ദത്തം ചെയ്തു അവനു മുപ്പതു ശെക്കൽ തൂക്കി ക്കൊടുത്തു അവ
നും കൈകൊടുത്തശെഷം കൂട്ടം കൂടാതെ കണ്ട അവനെ ഏല്പിച്ചു
കൊടുപ്പാൻ തക്കം അന്വെഷിച്ചു വന്നു. (മ. മാ. ലൂ.)

൨., തിരുവത്താഴം(വ്യാഴാഴ്ച എപ്രീൽ)

പെസഹയെ അറുക്കെണ്ടുന്ന കാലമായി പുളിപ്പില്ലാത്തതിന്റെ നാ
ൾ ആയപ്പൊൾ— ശിഷ്യന്മാർ യെശുവിന്റെ അടുക്കെ വന്നു— നിണ
ക്കു ഞങ്ങൾ പെസഹ ഭക്ഷിപ്പാൻ എവിടെ ഒരുക്കെണ്ടതു എന്നു
പറഞ്ഞു— അവൻ പെത്രനെയും യൊഹന്നാനെയും നിയൊഗിച്ചുനി
ങ്ങൾ പട്ടണത്തിൽ ചെല്ലുമ്പൊൾ അതാ ഒരു കുടം വെള്ളം ചുമക്കു
ന്ന മനുഷ്യൻ നിങ്ങളെ എതിരെല്ക്കും— ആയവൻ കടക്കുന്ന വീ
ട്ടിലെക്കു പിഞ്ചെന്നു ആ വീടുടയവനൊടു പറവിൻ— എന്റെ സ
മയം അടുത്തിരിക്കുന്നു ഞാൻ ശിഷ്യരുമായി പെസഹ ഭക്ഷി
പ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നൊടു പറയുന്നു, എന്നു
ചൊല്ലൂവിൻ— എന്നാൽ അവൻ ചായ്പണ വിരിച്ച് ഒരുക്കിയ വ
ന്മാളിക നിങ്ങൾക്കു കാണിക്കും— അവിടെ നമുക്കായി ഒരുക്കുവി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/100&oldid=194537" എന്ന താളിൽനിന്ന് ശേഖരിച്ചത്