താൾ:GkIX36.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മതകൊറെശികുലത്തിൽഅബ്ദുള്ളഎന്നപ്രഭുവിന്നു
മഹമ്മതഅബല്കാസ്മിജനിച്ചു—തന്റെചെറുപ്പത്തി
ൽതന്നെവാപ്പയുംഉമ്മയും മരിച്ചപ്പൊൾ ൫ഒട്ടകത്തിന്നും
ഒരുവടുവത്തിക്കുംമാത്രംഅവകാശംഉണ്ടായികാരണ
വർശെഷമുള്ളതകൈക്കൽആക്കി—അവരിൽഅ
ബുതാലിബ എന്നമൂത്തബാപ്പാദയവിചാരിച്ചുകുട്ടി—
യെകൂട്ടികൊണ്ടുപൊയിവളൎത്തിആയുധാഭ്യാസവും
കച്ചവടവഴികളുംശീലിപ്പിച്ചശെഷം—മഹമ്മത൨൫
വയസ്സായപ്പൊൾകദീജഎന്നൊരുവിധവയെ
ആശ്രയിച്ചുദല്ലാലിയായിഅവളുടെചരക്കുകളെഏ
റ്റുകൊണ്ടുഒരൊചന്തകളിൽപൊയിവന്നുപണ
ക്കാൎയ്യങ്ങളെനന്നായിനടത്തിവന്നതിനാൽഅവൾഅ
വനെവിശ്വസിച്ചുഭൎത്താവാക്കികൊൾ്കയുംചെയ്തു—
അവളിൽനിന്നുസമ്പത്തഉണ്ടാകകൊണ്ടഏറിയസ്ത്രീ
കളെഎടുത്തുംതീനിലും കുടിയിലും അല്ലഭൊഗത്തി
ലുംസാമ്പ്രാണിമുതലായസുഗന്ധത്തിലുംരസിച്ചുകൊ
ണ്ടും നാല്പതാംവയസ്സൊളംവൎത്തകനായിദിവസംകഴി
ച്ചു—ഒരൊയാത്രകളിൽയഹൂദക്രിസ്ത്യാനികളെയും
കണ്ടുവരികയാൽതൌരത്തിലും ഇഞ്ചിലിലുംഉള്ള
ചിലസത്യങ്ങളെഅറിഞ്ഞുകൊണ്ടു ബുദ്ദിനെസെ
വിക്കുന്നതദൊഷംഎന്നുനിശ്ചയിച്ചുതുടങ്ങി—എ
ന്നാൽ ൬൧൦ ആം ആണ്ടിൽഒരുരാത്രിയിൽഹെര

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/9&oldid=187000" എന്ന താളിൽനിന്ന് ശേഖരിച്ചത്