താൾ:GkIX36.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാൽപലമതഭെദങ്ങൾഉണ്ടായിശെഷംജനങ്ങൾ്ക്കഅറി
വുകുറകയാൽവിശ്വാസത്തെമറന്നുപലമന്ത്രതന്ത്രങ്ങ‌
ളെയുംപ്രയൊഗിച്ചുയെശുമൎയ്യംമുതലായവൎക്കുംബിംബ
ങ്ങളെചമെച്ചുവന്ദിച്ചുചിലർവനവാസംതുടങ്ങിതപ
സ്സുംചെയ്തുഇങ്ങിനെദെവകരുണയെലഭിച്ചിട്ടല്ലപല
കൎമ്മങ്ങളെചെയ്തുആത്മരക്ഷയെവരുത്തുവാൻനൊക്കി
തുടങ്ങി—ഇപ്രകാരംപലദിക്കിലുംക്രിസ്തമതത്തിന്നു
ജീവനില്ലാതെവന്നപ്പൊൾദൈവംഅവൎക്ക ശി
ക്ഷെക്കായിട്ടഒരുജാതിയെഉദിപ്പിച്ചുവളരെകാലം
ജയംനല്കുകയുംചെയ്തു—ആജാതിഅറവികൾതന്നെ—

൨. അറവികൾപണ്ടുയഹൂദർസുറിയാണികൾ
ഇവരുടെഅയൽപക്കത്തുള്ളവർ—മൂന്നുവകക്കാരു
ടെഭാഷയും എകദെശംഒക്കുന്നു—അറവികൾകടല്ക്ക
രയിൽഅല്ലാതെനാട്ടിൽകുറയപട്ടണങ്ങളെ
മാത്രംഉണ്ടാക്കികൃഷിചെയ്തുമിക്കവാറംപണ്ടെആടു
പശുകുതിരഒട്ടകം മുതലായകൂട്ടങ്ങളെചെൎത്തുസഞ്ച
രിച്ചും മരുഭൂമിയിൽതമ്പുകെട്ടിക്കൊണ്ടുംരാജാക്കന്മാ
ർകൂടാതെഒരൊഗൊത്രങ്ങളായിസഹവാസംചെയ്യും—
തമ്മിൽതമ്മിൽ നിത്യംകുലവൈരംഉണ്ടുശൂരതയും
ഉണ്ടു ദെശത്തൂടെപൊകുന്നവരൊടഎല്ലാംകലശലും
കവൎച്ചയുംസമ്പ്രദായം—ശാസ്ത്രത്തിൽആൎക്കുംരസമില്ല
പാട്ടിലുംകഥയിലുംഅത്രെരുചിഉള്ളു—പട്ടണങ്ങളി

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/7&oldid=186997" എന്ന താളിൽനിന്ന് ശേഖരിച്ചത്