താൾ:GkIX36.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

പാപത്തെഅശെഷംവെറുക്കുന്നു—തന്റെശുദ്ധി
ക്കൊത്തവണ്ണംപുതുഭാവംധരിച്ചമനുഷ്യൎക്കുമാത്രംഅ
വന്റെമുഖംകണ്ടുകൊള്ളാം—അതുകൊണ്ടുക്രിസ്ത്യാ
നികൾ്ക്കുദെവകരുണഅത്യാവശ്യംആയതുതാഴ്മ
യൊടെഅപെക്ഷിക്കുന്നവൎക്കുണ്ടാകും അതിനാൽ
പാപസങ്കടവുംതീരുംഎന്നനിശ്ചയംകൂടഉണ്ടു—കുറാ
നിലെദൈവംഅപ്രകാരംഅല്ല—അതിൽചിലസൂ
രത്തുകളെമാത്രംവായിച്ചാൽഉടനെ൧൦൦പാപങ്ങളെ
പൊറുക്കുംഎന്നഒരുദിക്കിൽപറയുന്നുഅങ്ങിനെവ
ന്നാൽദൈവത്തിന്നുന്യായസൂക്ഷ്മംഇല്ലഎന്നുവരും—
പിന്നെഅള്ളഅനെകംമനുഷ്യരെയുംജിന്നുക
ളെയുംനരകംനിറെക്കെണ്ടതിന്നത്രെപടെച്ചുഎ
ന്ന(൭. സൂര-)ചൊല്ലിയതിനാൽദൈവംദയയില്ലാ
ത്തവൻഎന്നുവരുംഅള്ളചിലരെഗുണംചെയ്യി
ക്കുന്നു—ചിലരെദൊഷംചെയ്യിക്കുന്നുഒരൊരുത്ത
ൻനടക്കുന്നതുഅള്ളാവിന്റെക്രിയതന്നെഎന്തെ
ല്ലാംചെയ്താലുംതലയൊട്ടിലെഎഴുത്തുപൊലെവ
രുംനന്മവിചാരിക്കുന്നതും തിന്മനിരൂപിക്കുന്നതുംഎ
ല്ലാം നസീബപൊലെനടക്കുന്നു—എന്നിങ്ങിനെ
ത്തെവാക്കു(൬. സൂര.)വിചാരിച്ചാൽഅഞ്ചുനെര
ത്തനമസ്കാരവുംനൊമ്പുംധൎമ്മവുംയാത്രയുംഒന്നി
ന്നുംഉപകാരംഅല്ലഎന്നുവരുന്നു—വിധിവിവ

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/19&oldid=187015" എന്ന താളിൽനിന്ന് ശേഖരിച്ചത്