താൾ:Girija Kalyanam 1925.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
78
ഗിരിജാകല്യാണം

തൃതീയഖണ്ഡം.


അഥ ഗിരിശനഗസുതയിലലർശരതുരാൽ പിണ-
ഞ്ഞഞ്ജസാ തദ്വിവാഹം ചെയ്തുകൊള്ളുവാൻ
കൊതി പെരുകി മതി മറുകി;വിധി മുറുകിയെത്തുവാൻ
കൗെശലം തോന്നീ മഹേശനക്കൎമ്മണി.
സകലജഗദുപകരണപരിണതതപോധനൻ
സപ്തമുനികളെച്ചിത്തേ നിരൂപിച്ചു.
അതുപൊഴുതിലഴുകുടയൊരെഴുവർ മുനിവീരരു
മന്തികേ വന്നാരരുന്ധതിതാനുമായ്.
ദിവസമനു പരമശിവഭജനാചരിതാൎത്ഥരായ്
ഗിവ്യതേജോമയഭവ്യാകൃതികളായ്
കനകനിറമുടയ ചിടമുടികൾ ബഹുതാടിയും
കൈത്താരിന്നേരോരൊ രുദ്രാക്ഷമാലയും
ദശനരുചിബഹുഗുണിതധൃതഭസിതധാവള
ദത്തലോകാനന്ദനിസ്തുലമൂൎത്തികൾ
അരയിലുടനുടുപുടകളമരതരുവല്ക്കങ്ങ
ളച്ഛമുക്തായേക്കിറ്റസൂത്രങ്ങളും
അതിമധുരമുടൽവടിവുമരുതു പുകൾവാനവ
രദ്വൈതനന്ദനകല്പദ്രൂമങ്ങളോ ?
അമിതമൊരു തപവിഭവമുടലൊടു നടക്കയോ ?
എെശ്വൎയ്യസിദ്ധികൾക്കാശ്ചൎയ്യസീമയോ ?
അസുരസുരകുലഗുരു മരീചിയുമംഗിര-
സ്സത്രി പുലസ്ത്യൻ പുലാഹൻ ക്രതുസ്തഥാ
അതുലഗുണനിധി പുനരരുന്ധതീകാന്തനാ-
മത്ഭുതചേഷ്ടിതനാകും വസിഷ്ഠനും
മുനിവൃഷഭരെട്ടുവരXൽ മുഴുവനൊടിയെത്തിരു
മുമ്പിൽ വന്നമ്പോടു കുമ്പിട്ടുണൎത്തിനാർ.
"ജയ ഗിരീശ! പരമശിവ!ഹര!വരദ!ധുൎജ്ജടേ!
ഭദ്ര!ഭുവനഭയശമന!പരവിദമൃതാകാര!
ഭദ്രവരാഹ!രുദ്ര!പ്രസീദനീ.
പരശുമൃഗധര! ഭസിതഹണികുലവിഭൂഷണ!
ഭക്തബന്ധോ!കൃപാമൂൎത്തേ!ജഗൽഗുരോ!












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/97&oldid=151829" എന്ന താളിൽനിന്ന് ശേഖരിച്ചത്