ഇത്ഥമരുൾചെയ്തു പൃതലീധരാത്മജാ-
ചിത്തം തെളിയിച്ചു മുഗ്ദ്ധേന്ദുശേഖരൻ
ഉദ്ദാമമുദ്രാസവിസ്താരസത്താര-
സത്രാസസത്രപം തദ്ദൃശാ പീതനാ-
യെത്ര പണിപ്പെട്ടു xxx ചിത്തേന
ധൃത്വാ ധരാത്മജാമദ്ധാ മറഞ്ഞുപോ
സ്തബ്ദേവ മുഗ്ദ്ധേവ മത്തേവ തൃപ്തേവ
ബദ്ധേവ മുക്തേവ തത്രെവ പാർവതീ
ദ്വിത്രാ വിനാഡികാ സ്ഥിത്വാ ഗൃഹംപ്രതി
പ്രസ്ഥാതുമുദ്യതാ കൃത്യാപ്രമാദിനീ
സ്നിഗ്ദ്ധസഖിമാരൊടൊത്തു കുടമെടു-
ത്തുദ്യോഗശാലിനീ സിക്തലതാതരൂൻ
പ്രത്യേകമേതാൻ പെരുത്തോരു വാത്സല്യ-
ബദ്ധാ പരാമൃശ്യ ദത്തൊരുxxxxx
പുത്രാനിവൗെരസാൻ നിത്യം ഭരിക്കെന്ന
ഭക്താ വനദേവതാ വിളിച്ചൂചുഷീ
പുത്രീകൃതമൃഗദത്താനുയാത്രയായ്
തത്രതത്രാദിശ്യ തത് ത്രാണമപ്യുമാ
പ്രസ്തോഭനേന താൻ മുക്ത്വാ xxxxx
ഗത്വാ ശനൈശ്ശനൈരാപ്താളിമാരൊടും
പുക്കു നിജപുരമുൽകൂവകൗെതുകം
ഹൃൽഗൂഢസന്തോഷവല് ഗ്രല്ലസൻമുഖീ.
നവ്യാംബരം പൂണ്ടു ദിവ്യാഭരണവും
നിർവ്യാജനീലവേണ്യുർവീധാരാത്മജാ
വീതശ്രമം ചെന്നു പാദപ്രണാമേന
മാതാപിതാക്കൾ്ക്കു മോദം വകുത്തിനാൾ.
കാണ്ഡം തപസ്യാത്മകമിതു ലോകരേ
- വേണ്ടുന്നതൊക്കെയും കേൾ്ക്കയും ചൊല്കയും
ഹൃദ്യയാം വിലയും വിത്തസമ്പത്തിയും
സദ്യോ മനഃശുദ്ധി ഭക്തിയുമെത്തുമേ.
ഇതി ഗിരിജാകല്യാണേXXXX. സമാപ്തം.
- വേണ്ടുന്നതെപ്പൊഴും കേൾ്ക്കയുമോൎക്കയും (പാഠഭേദം).
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.