താൾ:Girija Kalyanam 1925.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ദ്വിതീയഖണ്ഡം.
75

ഭാവപ്രസാദേന മേവും ദശാന്തരേ
ദേവീ സസംഭ്രമം കൈവണങ്ങിക്കുച
വ്യാവിദ്ധവല്ക്കലാ വൈവശ്യശാലിനീ
ഭാവനാശീലിനീ പാവനപാവനം
ദേയ്യൊ! ശിവമാവൊളം മാനവം
ദേവതാബുദ്ധ്യാ കൃതാവധാനാ കണ്ടു
നേർമിഴികൊണ്ടതിവേപിതാംഗീ പ്രിയം
രോമാഞ്ചകഞ്ചുകസ്വെദാംബുഭൂഷിതാ
പ്രേമാതുരാ നിന്നു സാമോദമാനതാ.
വ്യോമകേശൻ ദൃശാ കാമനേച്ചുട്ടവൻ
വാമദേവൻ സതാം കാമധേനുസ്വയം
മാമുനിവൃദ്ധന്റെ പേമൊഴി കേട്ടിതോ?
പോയ്മറഞ്ഞാനെങ്ങു പൊയ്മറ്റാകശ്മലൻ?
താമസൻ പോകാഞ്ഞു താമസിച്ചാനെങ്കി-
ലീമഹേശേക്ഷണേ ഹോമമായ്പ്പോമഹോ!
മാമകേ മാനസേ ക്ഷോഭമായീഭൃശം*
സ്വാമിദോഷങ്ങൾ കോട്ടാമയഭ്രമന:
നാമതുപോക്കുവാനീമഹാദേവനെ-
യ്ക്കാമെങ്കിലോ സഖീ!പോമXലാകവെ.
കേൾ മമ തോഴി കാൺ മേ മനോനാഥനെ-
ത്തൂമയിൽ നീ, യെനിക്കാമല്ല;നാണമാം?
ഭൂമിഭൃൽക്കന്നി തൻ കോമള X കൊണ്ടു
ഭാമിനി തോഴിയോദേവമോതീടിനാൾ.
ധീമന്മനോമണിധാമിനി മേവുന്ന
യാമിനീകാമിനീകാമുകശേഖരൻ
താമപർണ്ണാമുരുപ്രേമസന്നാഹിനീം
കോൾമയിർകൊണ്ടതിശ്യാമളാംഗീമുമാം
കണ്ടുകണ്ടങ്ങുനിന്നിണ്ടൽ പോക്കി നീല-
കണ്ഠനരുൾചെയ്തു രണ്ടാമതും മുദാ.
"പണ്ഡിതമാനിനി!ചണ്ഡികേ!നിൻ തപം
കണ്ടു വിലക്കുവാൻ മണ്ടിവന്നേനഹം.
ശ്രീമതി! പാർവതി!മുനിവൃദ്ധനായ്
ധീമതി നീ; മതി;മേ താXX


  • ക്ഷോഭമായീദൃശം'(പാഠാന്തരം).


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/94&oldid=151572" എന്ന താളിൽനിന്ന് ശേഖരിച്ചത്