മങ്ങു തിരിഞ്ഞു ദഢം ഗന്തുമുദ്രതാം
മംഗലാംഗീതം കണ്ടു കങ്കടീകൻ ജവാൻ
തിണ്ണം പ്രസാദിച്ചു തന്നംഗംണ്ടു താൻ
മുന്നിൽക്കടന്നുനിന്നൊന്നരുളി മുദാ
ഹന്ത ഹേ! സുന്ദരി പിന്തിരിഞ്ഞെന്തു? നി
ന്നന്തികേ വന്നിരുന്നെന്നിലോ നീരസം?
എന്നെ വെടിതിനെന്തു തോന്നിടുവാൻ?
വെന്തുനീറുന്നിതെന്നന്തരംഗം പ്രിയേ!
നീയിത്തപസ്സിൽ നിൻ കായത്തെ വാട്ടയെ
ന്നായുസ്സൊടുക്കുവാനായിത്തുടങ്ങൊലാ.
ആയത്തമന്വഹം ത്രായസ്വ മാമുമേ!
ശ്രേയസതോ ഭവേൽ ഭ്രയസ്തരാം തവ.
ദേഹവിയോഗം നമുക്കുവന്നന്നു തൊ
ട്ടേകദേശം ദിനം മുപ്പതിയപ്പുറം
ആകിൽ ഞാൻ ചെയ്ത തപോദാനധമ്മങ്ങ-
ളേകം ഫയം തന്നു ദേഹം തവൈവ മേ.
ദേഹം മമൈവ രുണ്ടകോഹമൊന്നു നീ-
യേകൻ പ്രമാണമി ഞാനിതു രണ്ടിനും.
സോഹം പറയുന്നു ദേഹം വെറുക്കായ്ക
വേഗം നികേതനം പൂക്കുന്നു നിന്നൊടും.
ദുഖവാരകരേ മുക്കൊലാ നമ്മെ നീ
വില്കലാ കൊണ്ടു നീ ദ്രക്കലാകിങ്കരം.
വല്ഗുലാവണ്യേ! ലസൽഗുണായംബനേ!
വയ്കോലാ മേനിമേൽ വല്കവാമിന്നിമേൽ.
അത്ഭുതശ്രംഗാരപൊല്പതാകെ! ശ്രണു
ത്വൽപ്പിതാ ത്വാമെനിക്കപ്പിതവാൻ ധിയാ.
ത്വൽപ്രണയം മയി മൽപ്രണയം ത്വയി
സ്വല്പമല്ലിത്തരം കല്പനയാരുടേ?
ചെയ്ത തപസ്സിന്നുചിതം ഫലം തവ
ദാതുമിങ്ങാവാത ല്ലാവതിന്നോതുവൻ.
രമെന്നിൽ നീ ചെയ്ത തപസ്സിനാൽ
ക്രീതനായ് പ്രീതനായ് ദാസനായേൻ തവ
ദേവദേവവേശനങ്ങവമരുൾചെയതു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.