താൾ:Girija Kalyanam 1925.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബുദ്ധിയല്ലോ കാര്യസിദ്ധിമൂലം; ദേഹ-
ശക്തിയതിന്നു പുറത്തുള്ളതല്ലയോ?
ചിത്തജദേഹദാഹത്തേയറിഞ്ഞനാൾ
ബദ്ധതവിട്ടു തപസ്സിനായുദ്യമം.
ചിത്തമിവൾക്കുപോയ് സക്തമായീ ശിവേ;
ധ്വസ്തമായ് ദേഹമമത്വമക്കാരണാൽ.
ഭർത്താവിന്നേ രതി തെളിവൂ; തന്റെ
ഭർത്താവിന്നേക്കണ്ടുടൽ തെളിവൂ രതി.
എത്രനാൾ തിങ്ങളോടബ്ദമോ കല്പമോ
വസ്ത്രമിങ്ങത്രനാൾ വല്കലമെന്നിവൾ
‌വച്ചു തന്മാനസേ നിശ്ചയമെത്രയും
നിശ്ചലമെന്നതിനൊച്ചയ്യായ് നീളെയും.
തച് ഛീലമമ്മയ്കുമച്ഛനും സമ്മതം;
പശ്യ മറ്റാരോ മറിച്ചു വച്ചീടുവാൻ?
ചൊന്നതിലൊന്നിലില്ലന്യഥാത്വം മനേ!
നിർണ്ണയിക്കാവതോ ധന്യതാധന്യതേ?
നന്നു സൌന്തര്യതാരുണ്യലാവണ്യങ്ങ-
ളെന്നു തോന്നേണ്ടതുമന്യജനത്തിനേ,
ചെന്നറിഞ്ഞമ്മതം വന്നു ചൊല്ലേണമി-
ങ്ങെന്നിരക്കേണ്ടതുമന്യജനത്തിനോ?
സന്ദേഹനിർണ്ണയസ്ഥാനഗുണദോഷ-
ചിന്താവിഭാഗം പ്രയാസവുമെന്തിതിൽ?
നിർബന്ധപൃഷ്ടം മറയ്പതനുചിത-
മിപ്പരമാർത്ഥമതുകൊണ്ടുഭീരിതം.
ത്വൽപ്രീതികൊണ്ടിതെളുപ്പമായ് സാധിക്കി-
ലപ്രിയമെന്നും ഭവിപ്പതുമില്ല കേൾ
  ഇത്ഥം വിജയതവംക്തി കേട്ടു മുനി-
യിത്തിരി ചിന്തിച്ചു ചിത്താഗാംഭീര്യവാൻ.
ഉക്തമെന്തേതയോ? സത്യമായ് ചൊല്ലു കെ-
ന്നദ്രിപുത്രീം പ്രതി പ്രത്യേകമോതിനാൻ.
ഉത്തരീയാന്തേന വക്തും മറച്ചതി
ചിത്തഭാവം മുനേ! സത്യമെന്നാളുമ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/89&oldid=160407" എന്ന താളിൽനിന്ന് ശേഖരിച്ചത്