താൾ:Girija Kalyanam 1925.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കേശം ചിടയാക്കി വാശിയെന്തീദൃശം?
കേൾപ്പതിന്നാശ നിൻ താൽപയ്യമെന്തെന്നു
വായ്പോടു ചൊല്ല നീ ഗോപ്യമല്ലെങ്കിലോ
ദൌർബല്യമംഗത്തിനോർപ്പകോദശീ
നോലപതുപോലും മഹാപ്രയാസം തവ
തീപ്പുകയേററഹോ രാപ്പകൽ നാല്പത
ല്ലീപ്പണി കീർത്തിക്കു പൂപ്പലായീ വൃഥാ
നാല്പമക്കാരിയം ഗോപ്യമെന്നാകിലും
മാൽപ്രതി ക്രൂറു കണ്ടാൽ പൊതിയേണ്ടതോ?
ദുർല്ലഭനായൊരു വല്ലഭനെക്കൊതി-
ച്ചല്ലയോവ നതും ചൊല്ലൊളിയായ്ത നീ
തെല്ലമററാരോടും ചൊല്ലവന ല്ലവ
നുള്ളറിഞിങ്ങു ഞാൻ ച്ചൊല്ലവാനാളെടോ
ഇല്ല മേ സംശയം നല്ലവനല്ലവൻ
വല്ലവനെങ്കിലും മല്ലവിലോചനേ!
ചൊല്ലുവാൻ വായിൽ നാവുള്ളവനുമല്ല
വല്ലതുമൊന്നുകേൾ ചൊല്ലണമെങ്കിലും
കല്ലിനേക്കാൾക്കടുത്തുള്ളമെന്നുള്ളതി
പ്പല്ലവമേനികൊണ്ടല്ലയോ ചൊല്ലിൻ
ഇല്ലിപ്പണികണ്ടു ശദ്യമെന്നാലിനി
ക്കൊല്ലിപ്പതിന്നവനില്ല കില്ലോർക്കിലോ
കല്യാണി ! കന്യാമതല്ലി! നിന്നംഗങ്ങൾ
പല്ലവതുല്യകുല്യങ്ങളല്ലൊ പരം!
കല്യാണയോഗ്യമായുള്ളോരു നാളീവ
വല്ലാതെ വാട്ടിയാലെല്ലാം ധരിക്ക നീ
ഉള്ള്വൽക്കിടപ്പതിങ്ങുള്ള വണ്ണം കേൾക്കി-
ലുള്ള ഫലവുമെന്തുള്ളതെന്നോതുവൻ
കൊള്ളാമെനിക്കിതെന്നുള്ളും തോന്നുകി-
ലെള്ളോളമാകിലുമില്ലൊരുസംശയം
ചില്ല്വാനമല്ല മേ നല്ല തപോധനം
മല്ലാക്ഷി! കേൾ നിനക്കെല്ലാം തരുന്നു ഞാൻ
ലോകാർത്ഥമാർജ്ജിതം പാകോമുഖം ബഹു
നാകാഭിലാക്ഷിയല്ലകാകിയോഗി ഞാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/87&oldid=160405" എന്ന താളിൽനിന്ന് ശേഖരിച്ചത്