താൾ:Girija Kalyanam 1925.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രിക്കും മുനികൾ വചിക്കുന്ന വാത്തകൾ
ഒക്കയും കേട്ടു വണക്കമിണക്കവു-
മക്കുന്നിൽമാതിന്നു മായ്ക്കാൺകയാൽ
അദ്ധ്ശ്രമത്താലശക്തി നടിചൊരു
വ്രദ്ധമുനിയായടുത്തു മഹേള്വരൻ.
മൂത്തുനരച്ചു ക്കുരച്ചു വടിയൂന്നി
വിത്തുമിരുന്നും കിതച്ചുമിടയിടെ
ആക്കുള്ളൊരാശ്രമമിക്കണ്ടതത്ര ഞ-
നാക്കം കെടുന്നു കിടളേ! വാൻ.
എന്നു പറഞ്ഞങ്ങു ചെന്നണയും വിധൌ
ചെന്നു കൈതാങ്ങി ജയയും വിജയയും.
താത! മുനിവര! ഖേദമിനി മതി
പാദശുശ്രഷയ്കു നീ തരികാശിഷം.
നേരേ പറന്നു പോരായ്മയെന്തിഹ?
ചാരേ വിചാരിക്ക ഗൌരീതപോവനം.
സാദരം കാൺക നീ ഭ്രധരപുത്രിയേ
മോദമവൾക്കോ ഭവാദുശാം ദശനേ.
മാഗ്ഗഖേദം തവ തീക്കയും ഞങ്ങൾക്കു
കേൾക്കയുമാം ധമ്മ മോക്കിൽ നന്നിദ്ദിനം.
ഭ്രരിശുഭമസ്തു ദാരികേ! നിങ്ങൾക്കു?
ഗൌരിയെന്നാരിവൾ? നാരിയോ ദേവിയൊ?
ഭ്രധരപുത്രിയെന്നോതി യപ്പോൾ തോന്നി
മോതിരം നല്തി ഞാനോദനാപ്രാശനേ.
കേട്ടു തപസ്സതിനിഷുരം ചെയ്പതി-
ക്കാട്ടിലോ ഹന്ത! കാണടേ ചിരാദിമാം
എന്നു പറഞ്ഞതിമന്ദം നടന്നങ്ങു
പണ്ണകുടീരമകംപുക്കു വ്രദ്ധനും
സാദരമാസനം നല്തി ഗിരിമുകൾ
പാദം കഴുകിച്ചു തജ്ജലമേറ്റു താൻ
അർഘ്യം മധുപക്കമാത്യാദിയും നല്ലി.
തൽക്കാലിണയകൽ നമസ്സീരവന്ദനം
പൂജനവീജനപാദസംവാഹന-
മാചാരിച്ചാചരിച്ചേവമുചേ മിതം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/85&oldid=160403" എന്ന താളിൽനിന്ന് ശേഖരിച്ചത്