താൾ:Girija Kalyanam 1925.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹൃദ്യാ തതോ യോഗവിദ്യാ വശത്തായി;
നിത്യാനവദ്യംഗി നകതം ദിവം തയം
നിധ്യഞ്ജനത്താൽ നിധികൾ കാണുംപോലെ
ബുദ്ധ്യന്തരീശം ദ്വിധോദ്യന്തമദ്വയം
നിഷ്കമ്പരൂപമ സകളം ച നിഷ്കളം
ചിൽകന്ദളം കണ്ടിതകുന്നിൽമാതഹോ.
വശ്യമായ് വന്നു ശശ്വഝമാധിയും.
നിശ്ശങ്കമെപ്പോഴുമശ്ശങ്കരൻമേനി
വച്ചന്തരംങ്കേ ഭജിച്ചാൾ ഭഗവതി.
ഉപ്തബീജങ്ങൾ മുളച്ചീരിലയിട്ടു
ക്ഞപ്തസേകത്താൽ വളർന്നു വലുതായു-
രത്ത ശാഖോപശാഖാവിടപോഝേധ-
ബദ്ധപ്രവാളമുകുളപുഷ്പങ്ങളായ്
തത്തല്ലതാമേളസിദ്ധസൌഭാഗ്യം കു-
ളുർത്തു സപർയ്യോപയുക്തങ്ങളായ് ചിരം.
നിസ്തന്ദ്രമർദ്ധേന്ദുചബചൂടങ്കൽ മേവുന്ന
ചിത്തത്തിലസ്യാ വളർത്തിയുൽകണ്ണയും.
വന്നന്നിവിടെപ്പുറന്ന കുരംഗങ്ങൾ
തന്നാൽ വിടപ്പെട്ട പുണ്യാംബുതൃണ്യാബ-
ലിന്യാസനീവാരപിണ്ഡാദിഭോഗെന
നന്നായിണങ്ങിനളർന്നിണമേളിച്ചു
മന്ദമന്ദം നിജച്ഛന്ദേ നിഹൃതി ക-
ലർന്നന്നപർണ്ണയ്ക്കു തന്നിലും നിന്ദയായ്.
പിന്നെയും തന്നുടൽതന്നേ തപോമയ-
വംനിയിൽ വാടിച്ചു തേടി തപോധനം.
കന്ദഫലാദിയും പർണ്ണവും കൈവെടി-
ഞ്ഞർണ്ണോപി നിന്നിതു വായുഭക്ഷാ ചിരം.
പഞ്ചാഗ്നിമന്ദ്യേ തപസ്യാ തപാതപേ;
മഞ്ഞുകാലം നീരിൽ, വർഷകാലത്തിലും;
ഉദ്ദീപനേഷു ശരദ്വസന്തങ്ങളിൽ
മൃത്യവേ നിത്യവും മൃത്യുഞ്ജയപ്രിയാ
മർഷിതദ്വന്ദ്വാ മഹർഷിബഹുമതാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/82&oldid=160400" എന്ന താളിൽനിന്ന് ശേഖരിച്ചത്