താൾ:Girija Kalyanam 1925.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>ല്ലുൾക്കൊമ്പിലെന്തന്നു തങ്കലില്ലാ പിടി പൊയ്ക്കാൾകിതമല്ല നിലക്കരുതൊട്ടുമേ കൈക്കലാല്ലാ മനം തസ്കരൻ കൊണ്ടുപോയ് സൂക്ഷമതകൂടാതെ കാല്ക്കലായീ ദ്രഷ്ടി ചിൽക്കലാകൌമുദി നില്ക്കായിങ്ങനെ തൽ കില കാഴ്ച ജയയ്ക്കും വിജയയ്ക്കു മക്ഷികൾക്കില്ലെന്നവർക്കന്യദുത്സവം അക്കിഴിയെന്നിയവർക്കെന്തൊരു ധനം? തൽഗുണഭോഗമവർക്കൊന്നനുഗ്രഹം ഒക്കയും ദേവിയവർക്കറിയിക്കുമേ കിക്കിളി കൈവിട്ടു മിക്കതും തന്മതം തൽക്ഷണം താതസഭയീന്നു പോയങ്ങു പുക്കു വിജനേ സഖിമാരുമായുമ "ത്രക്കാൽ തളർന്നിതോ നില്ക്കയാലയ്യോ കി- ടക്കമേലറിശ്ശയിക്ക തെല്ലെന്നവർ നില്ക്കയാലല്ല നിനയ്ക്കയാലാലസ്യ മിക്കാലിണയ്ക്ക ല്ലൊരുൾക്കാമ്പിലാളി കേൾ ഉൾക്കമ്പിനുണ്ടോ കിടക്ക വിരിച്ചു നീ? യക്കഥ കേട്ടന്തു ദുഖമില്ലാത്തതു വാം? "കണ്ടവരോ ഞങ്ങൾ ? നിന്മനക്കൊമ്പിനോ പണ്ടേ കിടക്ക പരമശിവൻ മടി അക്കാമനെച്ചട്ടു നിഷ്ക്കാരണദ്വേഷി സൽക്കാരവശ്യനല്ലിക്കാലമാർക്കുമേ അത്യന്തധിക്കാരിയെത്തിയെയ്താനെങ്കി ലെത്ത്രയും കഷ്ടമാ കത്തീച്ചതീശ്വരൻ? കോകിലകാകുലൊലേ ഹതേ മന്മഥേ വ്യാകുലേ വിഷ്ടപേ ചാകിലേ നല്ലതും നാരദോദീരിതസാരവും കേട്ടു നീ നീരജാക്ഷി കഥം നീരുജാ നാധുനാ ? നാരദൻ സൂചകൻ പോരിലെ കൌതുകി സാരമായ്ച്ചൊന്നിങ്ങാരു ബോധിച്ചഹോ? "ഒന്നു നേരല്ല മറ്റൊന്നു നേരന്നുമ-

ച്ചൊന്നതല്ലത്ര നന്നന്യഥാ നിർണയം.'</peom>










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/76&oldid=160394" എന്ന താളിൽനിന്ന് ശേഖരിച്ചത്