തെല്ലുൾച്ചേർന്നു കുലീപിനീപരിസരേ
നില്ക്കുന്ന കല്പദ്രുമം
ചൊല്ലിക്കൊണ്ടതു നല്കും; എന്തിനു മന-
ക്കാമ്പേ! മഹീചങ്‌ക്രമം?
കുലീപിനി ഇരങ്ങാലക്കുടക്ഷേത്രക്കുളത്തിന്റേ പേരാണത്രേ.
വാരിയരുടെ കവിതകളിൽ സൎവഥാ പ്രാധാന്യം വഹിക്കുന്നതു ‘രാമപഞ്ചശതീസ്തോത്രം’ എന്ന സംസ്‌കൃതകാവ്യമാണ്. അതു മഹാകവി മേല്പുത്തൂർ നാരായണഭട്ടതിരിയുടെ ഗുരുവായുപുരേശസ്തവമായ ‘നാരായണീയ’ത്തേ അനുകരിച്ചു നിൎമ്മിച്ചിട്ടുള്ളതും അൻപതു ദശകങ്ങളിലായി അഞ്ഞൂറിൽപ്പരം ശ്ലോകങ്ങളടങ്ങിയതുമായ ഒരു സാരസ്വതപ്രവാഹമാകുന്നു. രാമായണമാണ് കാവ്യത്തിലെ പ്രതിപാദ്യവിഷയം; രാമനാണ് കാവ്യകൎത്താവു്. അതിനാൽ ഭട്ടതിരിയുടെ കാവ്യം എങ്ങനെ ‘ദ്വേധാ നാരയണീയ’മോ അതുപോലെ വാരിയരുടെ കാവ്യവും ‘ദ്വേധാ രാമപഞ്ചശതീസ്തോത്രം’ തന്നെ. പരിണതപ്രജ്ഞനും ഭാവനാകുശലനും ആയ വാരിയർ ഈ കാവ്യത്തിൽ ശബ്ദവിഷയകമായി പ്രസാദംകൊണ്ടല്ലെങ്കിലും പ്രൌഢതകൊണ്ടു ഭട്ടതിരിയേക്കൂടി ഒന്നു തലകുനിപ്പിക്കുന്നില്ലയോ എന്നു തോന്നിപ്പോകുന്നു. ഉദാഹരണത്തിനായി ആദ്യത്തെ ദശകം ഉദ്ധരിക്കാം.
ആനന്ദോാദയഹേതുരിന്ദുദൃഷദാ-
മിന്ദുൎമ്മുനീനാം ധിയാ-
മാവൃന്ദാരകമാപിപീലികമിഹ
സ്രക് സൂത്രനീത്യാ സ്ഥിതഃ
ശ്രീവത്സാദ്‌ഭുതകൌസ്തുഭോജ്ജ്വലവപു
ശ്രീവാസുദേവസ്സ്വയം
ശ്രീമത്‌സംഗമമന്ദിരേ വിഹരതേ
ശ്രേയഃപ്രദായീ നൃണാം.
ശൃണ്വൻ യദ്‌ഗുണമുദ്‌ഗൃണൻ യതമനാ
യം ചിന്തയൻ സന്തതം
തന്വന്നൎച്ചനവന്ദനേ ഭജതിയോ
യസ്യൈവ ദാസ്യം ഗതംഃ