Jump to content

താൾ:Girija Kalyanam 1925.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുഷ്പായുധ! കഥം നപ്രതിഭാഷസേ?
മൽപാലനത്തിനാരെപ്പറഞ്ഞാക്കി നീ?
വിഷ്ഫാരമെന്തെ കേളാത്തു ധനുസിന്റെ?
ഓരോ പ്രണയകലഹപ്രശാന്തിയിൽ
മാറണച്ചെന്നെ മേലാരു ലാളിപ്പത്രം?
ചാരു സൌന്ദയ്യമിവണ്ണമെന്നാക്കാനു-
മാരുപമാനത്തിലുള്ളൂ ജഗത് ത്രയോ?
നാരിമാക്കെല്ലാമുദാരവിലാസങ്ങ-
ളാരൊരുവൻ പടിപ്പിപ്പതു യൌവ്വനേ?
ദൂരേയിരുന്നാലൊരിപൊരിക്കൊള്ളിച്ച
നേരേ തരുണക്കു മേളകനാരിനി?
ധാരകനാരിനി പ്രേമകോപങ്ങൾക്കും?
താരേശനാക്കു കുടയായിരിക്കേണ്ട?-
താരെ തുണയഭിസാരികാണാം നിശി?
നീരസമായി സംസാരമിന്നാകിലോ;
ചാരു ഫലിതം സനകാദികാമിതം.
ആരു വസന്തത്തിനുള്ളതിനിബന്ധം?
ക്രുരമ്പവൻ തീത്തതാക്കിനി വേണ്ടു പോൽ?
ത്വൽപാദമേ ഗതിയൽപ്പം മഹേശ്വര!
തൽഫാലവഹ്നി ചെഗറിപ്പാൽ വിടുക നീ.
ഇപ്പാഴി ഞാനോ മരിപ്പാൻ പുറന്നവൾ;
കൽപ്പാഗരിപോലും തണുപ്പാഴയ് വരും മമ.
ഉദ്ബന്ധനമോ വിശപ്രാശനാദിയോ
നിഷ്പ്രയാസം മേ മരിപ്പാനിനി നല്ലു?
ഉററുമെൻകാന്ത! ചെററു പാത്തികകിൽ
കുററമെന്തൊന്നിച്ചു തെററന്നു പോകിലാം
വിടകളഞ്ഞു നീയെന്നേ നടക്കിലോ
മറ്റൊരുനാരിയുണ്ടാകുമോ കാന്തയായ്?
  ഇപ്രകാരേണ രതിപ്രലാപം കേട്ടു
സപ്പവിഭ്രഷണൻ ചെറ്റു ക്രപാലുവായ്
നന്ദിയോടൊന്നു കണ്ണത്തിലരുൾചെയ്തു;
ചെന്നവന്ത്രചിവാൻ കന്തപ്പകാമിനീം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/69&oldid=160387" എന്ന താളിൽനിന്ന് ശേഖരിച്ചത്