Jump to content

താൾ:Girija Kalyanam 1925.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെന്നെ പിശാചങ്ങളെയെന്നൊരീർഷ്യയായ്
അന്യായമെന്നു തോന്നിച്ച തപന്ന്യയെ-
പ്പിണ്യാകമെന്നു തോന്നിച്ചിതദ്വൈതവും.
വന്യാനിവാസം കമന്യാ വിയോകമെ-
ന്നന്യാദ്യശം ബഹു പിന്നെയും തോന്നിച്ച
പൂണ്ണോസ്മ്യഹം; ഗതാ തമ്പീ വിഹായ മാം;
ചൂണ്ണോസ്മി; മാമകം ധൈയ്യം മനോഭവം;
ഈശോസ്മി; ക്വ സാ മൽപ്രാണനായകാ?
ക്ലോശോസ്മിതാ; ഹന്ത വീതോസ്മി കാന്തയാ!
സന്യാസി ഞാൻ ; ശ്രഭകന്യാ ക്വ ലഭ്യതേ?
​​എന്നേവമുണ്ടായോരിന്ദ്രിയക്ഷോഭത്തി...
നെന്തേ നിമിത്തമെന്നാത്മനി ചിന്തിച്ച
ത്യക്കണ്ണടച്ചങ്ങരയ്ക്കാൽ വിനാഴിക
നിഷ്തമ്പഗംഭീരിമാ ദിവ്യചക്ഷുഷാ
നിൽക്കുന്ന മാരനെക്കണ്ടു സമീപത്തു-
ദിക്കുന്ന കോപാങ്കുരത്തെക്കരുത്തെഴും
സൻക്യപാവജ്രടങ്കംകൊണ്ട് ഖണ്ഡിച്ചു
തച്ചങ്ങരച്ചു പരാണുവായ് നേപ്പിച്ചു
വച്ചൊളിപ്പാനാഴ് ത്തുഞ്ഞളവെത്രയും
സൂക്ഷ്മയൊരു പരാണു പുറത്തു ഹാ-
ലേക്ഷണദ്വാരം കടന്നുപോരും വിധൌ
എൺമണിയെട്ടുക്രുറിട്ടതിലൊന്നോളെ-
മമ്മിഴിവഹ്നികണവും തുണയായി
വിസ്മയമെന്തു പറയാവ്വ! കാൽക്ഷണാൽ
ഭസ്മാവശേഷനായ്ന്നു മനോഭവൻ.
 അത്ഥം വിചാരിച്ചിരുന്നൊരു യോഗിക-
ളിത്തൊഴിലൊന്നുമരിഞ്ഞില്ല തെല്ലുമേ.
ചിത്തനാഥംഗം വെളത്തുപോയെന്തെന്നു
ചിത്തേ വിചാരിച്ചു ഹസ്തേ പിടിച്ചുടൻ
തപ്തഭസ്മോദ്ധൂളിതാംഗി, രതി,ശുചാ
തത്തദ്വിലാപം തുടങ്ങി ശിവാന്തികേ.
മൽപ്രാണനാഥ! ചതിച്ചിതോ ദാസിയേ?












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/68&oldid=160386" എന്ന താളിൽനിന്ന് ശേഖരിച്ചത്