നാഗഭോഗോൽക് കൃഷിയോഗപട്ടോജ്ജ്വലം
യോഗാസനംപൂണ്ടിരിപ്പുഗാംഭീയ്യവും
സൌന്ദയ്യസൌഭാഗ്യമാധയ്വധൈയ്യാദി
സന്ദോഹസങ്കേതമന്ദിരം ശങ്കരം
ചന്ദ്രധവളം സുനന്ദാദിസേവീത-
മന്തികേ ഭക്ഷിണാമുത്തിയെക്കണ്ടേവൻ
കത്തവ്യമൂഢനായിത്തിരിനേരമ-
ങ്ങത്തൽ പൂണ്ടാൻ പനരുത്തമഭക്തിമാൻ
പ്രഥീതലേ നമസ് കൃത്യ തോഴുതുനി
ന്നതാത് സുകം കണ്ടൊരത്യത്ഭുതാകൃതിം
ചിത്തത്തിലാക്കിയക്ഷിദ്വയമാമീല്യം
രുദ്രാക്ഷമാലികാം കൈയിലുമദ്വഹൻ
മൃത്യുഞ്ജയമന്ത്രരുദ്രസൂർതാദിയം
ഭദ്രനാമങ്ങളും ഭക്ത്യം ജപിച്ചുടൻ
ബുദ്ധ്യാ വിചാരിച്ച കൃത്യം വിനിശ്ചിത്യ
പുത്തൻ കരിമ്പവിൽ കുത്തിക്കുഴിയവേ
സുസ്ഥിരമായ് ക്കുവച്ചത്യന്തമുദ്യമം
ഹൃദ്യം ചെറുഞാണൊലിയിട്ടോരുമ്പെട്ടു
നൽത്താർശരമൊന്നെടുത്തു പടത്വമോ
ടത്ര തൊടുത്തഭിമന്ത്രിച്ചു മന്ത്രവും
ശ്രീപുരുഷോത്തമശ്രീപുത്രനേഷഞാൻ
കാപുരുഷാദ്ധ്വനി സഞ്ചരിച്ചീടിലും
സ്രീപുരുഷദ്വന്ദ്വമേളനകമ്മണി
നൈപുണം മേ തന്നതീശ്വരനെങ്കിലോ
രൂപലാവണ്യമേറുന്നോരു നാരിയിൽ
ച്ചാപലം പൂണ്ടു രമിക്കേണമീശനും
എന്നും മൊഴിയും പറഞ്ഞു വലിച്ചുവൻ
കണ്ണാന്തമാനീയ മക്തുവാൻസായകം
മന്ദേതരമതുചെന്നു തിരുമാറി-
ലന്യൂനശ്രംഗാരസാരം മഹാശരം
ഉന്നം പിഴയാതെ തന്നേ രസധാതു
ഭിന്നമാക്കാതെ കടന്നു പൂക്കു ഹൃദി
മുന്നിലിരുന്ന സനകാദികളിലും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.