സ്ത്രീപുംസസമ്മേളനത്തിനാളായ്നിന-
ക്കേവൻ സഹായൻ മധുമാധവൃതേ?
ത്വൽക്കമ്മമിന്നഹോ സൽക്കമ്മമായവന്നു
നിലക്കും മഹേശൻനിനക്കെങ്കിലോ വശേ
ഒന്മ ഞാൻ ചൊല്ലുവനുണ്ണീ ധരിക്ക നീ
ബ്രഹ്മനുമിന്ദ്രനും കേൾക്കണം ജീവനും
തമ്മിൽപ്പിരിഞ്ഞു ജഗൽപതിദമ്പതീ
നമ്മെച്ചതിന്നിമ്മഹേശോദ്ദമം
ജന്മംനമുക്കിതു കണ്ണാക്ഷിഹീനമാം
സമ്മിശ്രഭാവമവക്കു വരായ്തിലോ
മന്മഥനെന്നിയേ മറ്റാരധികാരി
കമ്മത്തിനിന്നിതിലോക്കിലിന്നേലം
നാളെവേണ്ടുന്നതിന്നിന്നെങ്കിലുത്തമം
കാലമാവോളവും പക്കാമശക്തിയിൽ
കോലിടുന്നാകിലോ തോലിവന്നാലാകാ
കാലൊടിഞ്ഞിട്ടും പിടിക്കണമണ്ണാനെ
പംഗുവെന്നാരവനെപ്പറവൂ? പാരി-
ലംഗഭംഗ മാനഭംഗമൊന്നല്ലെയോ
ദൈതേയക്രരിരുൾപ്പാതിരാവിൽച്ചന്ദ്ര
നാതിരനാൾവന്നു ജാതൻ മഹേശ്വരം
കാത്തികനാൾ പുറന്നോരു കമനിയിൽ
ക്കാത്തികനക്കനുദിപ്പൊളം സേവൃതാം
അത്തൽ മതി;മതി ചിത്തപരിഭ്രമം
കൃത്യങ്ങൾചെയ്കിലോസിദ്ധമാമിഷ്ടവും
യാതൊരേടത്തും തുണയുണ്ടു നിങ്ങൾക്കു
സാദരം ബ്രാമനും ഞാനുമിക്കമ്മണി.
നിങ്ങളും സേവിക്കൽ ഞങ്ങളുടേ മത- മംഗീകരിക്കുമവശ്യം മഹേശ്വരൻ
ഈവണ്ണമെല്ലാമരുൾചെയ്തിരിക്കവേ
കാർവണ്ണനങ്ങു മറഞ്ഞു വിരിഞ്ജനം പിന്നേയുള്ളോർ പിരിയാതേ നടകൊണ്ടു ചെന്നു കൈവാസേ ശിവാച്ചന നന്നായനുദ്ധ്യാനഠ്യം പൂണ്ടനാൾ ചിരാൽ
പൊന്നിധി കിട്ടിയപോലെ ദരിദ്രക്കു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.