താൾ:Girija Kalyanam 1925.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെമ്പൻചിടമുടി ശുംഭൽഫണിവിധ-
തുമ്പപ്പുതുമലരബർധുനീജലം
ശംഭുപദസ്ഫോടമിബത്തിനാസ്പദം
സംഭരിച്ചുട്ടുണ്ടു സബൽപ്രദം നിധി.
തൽപദമാജ്ജനം പുഷൈസ്സമച്ചനം
തദ് ഭാവനം ഹൃദി തല്പേയുറക്കമാം.
തല്പേ കിടക്കിലെന്തെപ്പോഴുമിത്തര
തൽപാദമൂലേ മനസ്സു രിമിക്കിലോ.
ക്ലേശപ്രമാജ്ജനേ ചെന്നു യത്നം ചെയ്ത
വാചസ്പതി തവ ദേശികനല്ലയോ?
മേരുഗുഹയിൽ കിടക്കുന്നു ഞാൻ പരം
ക്ഷീരാംബുധിപുരേ താരകബാധയാ.
കണ്ടുക്രൂടാതോരു ദേശം ദനുജക്കു
പണ്ടുപണ്ടേയിതു ശങ്കരശാസനാൽ.
യോഗം പിരിയാതെ പോകടോ വൈകാതെ.
ചെയ്ത ശിവസേവ പങ്കവിഭേദന
ശ്രീകൈലമാമല പൂകയ്ക സന്നിധൌ
തണ്ടാർശരനെന്തു മിണ്ടാതെനിന്നതു?
കൊണ്ടുപോകാൻ വേണ്ടി വിണ്ണോരൊക്കെയും
സാകമിഞ്ഞാനുണ്ട് സഹായ്യക്കതിയുമം വരും
മുത്തിത്തും പാരിസിന്നാർത്തിയതുചൊല്ലി
മൂർത്തി കളിസും കീർത്തിക കളെയെല്ലാം
മൂർത്തിപോയാൽ മറ്റുമൂർത്തിയുണ്ടാം പിന്നെ
കീർത്തിപോയ്പയാകിലക്കീർത്തി നരകമാം.
ത്യാഗരവ്യനേകൻ കാലത്തിനാപത്തെങ്കിൽ
ഗുപ്തമാം ഗ്രാമമെങ്കിൽകാം ത്യാജമാം
രാജ്യരക്ഷാർത്ഥമായ് ത്യാജമാം ഗ്രാമവും
രാജ്യവും നോക്കരുതാത്മനാശോഭയേ.
ആത്മാവു ദേഹമെന്നാന്ധ്യമല്ലോ പര-
മാത്മർത്ത്വം ചെററനുഭാവവേദ്യമാം.
സാദുരക്ഷാർത്ഥം ശരീരം വഹാമി ഞാൻ
ബോധിക്ക കായ്യം ബുധന്മാർക്കു സമ്മതം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/63&oldid=160381" എന്ന താളിൽനിന്ന് ശേഖരിച്ചത്