താൾ:Girija Kalyanam 1925.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്മഥനപ്പൊഴെ വന്നാനവിടേയ്ക്കു
ധർമ്മാചത്നീമധുസമ്മേളകോമളൻ
ഇന്ദ്രനവനുടെ കൈപിടിച്ച മുകുന്ദവിധികളെ
പത്മജനപ്പാളര്ൾചെയ്തു കാമനോ-
ടിപ്പോൾ മദന! നിന്നുക്കു കാട്ടേണമേ
ലോകങ്ങളെല്ലാമസുരർക്കടക്കമായ്
നാകികളോടിയൊളിച്ചു ഗുഹയിലായ്
വൻപവർക്കോ പരം പരമേശ്വരൻ
തമ്പുരാൻ ഞങ്ങൾക്കിദാനീം ദരാസദൻ
കിം പുനരേറെപ്പറഞ്ഞിട്ടൊരു ഫലം?
ശംബളചിത്തം നീ വശീകരിച്ചീടുക.
ദക്ഷജാംഗക്ഷയാൽ ബുദ്ധിക്ഷായമുള്ളി-
ലുക്ഷവാഹന്നുപലക്ഷൃതേ മേല്ക്കുമേ
ദക്ഷിണാമൂർത്തി മുനികളോടും വട-
വൃക്ഷമൂലേ വാണു വിദ്യാവിനോദമായ്
നീയാകില്ലെന്നു ശിവനു വരുത്തുക
ഭ്രയോ വിവാഹായ സത്വരമുദ്യമം
പൂമകൻവാക്കുകളിങ്ങനേ കേട്ടിട്ടു
കാമനടിപൊരുതപ്പോളപണത്തിനാൽ
എൻപോറ്റി പങ്കജസംഭവ! നിൻപദം
തമ്പുരാന ഞാൻ തൊഴുന്നേൻ പ്രസീദ മേ
അൻപോടരുൾചെയ്ത കായ്യമെനിക്കിന്നു
നിൻപാദമാണ നിനച്ചാലസാദ്ധ്യമാം
ശംഭോസ്സമീപേ സമീഹിതസിദ്ധയേ
വൻപോ പിണക്കമോ കൊണ്ടു ചെല്ലാവേ ഞാൻ?
സമ്പ്രതി രണ്ടും ഫലിക്കയില്ലെന്നുള്ള
കമ്പമെനിക്കില്ല നിങ്ങൾക്കുമുണ്ടുളളിൽ
വിൽക്കുലച്ചന്തികേ പുക്കു ഞാനമ്പുതൊ-
ടുക്കുമന്നേരമേ ഭഗ്ഗനെന്മെയ് രുക്ഷാ
തൃക്കനൽകണ്ണിൽ ദാഹിച്ച കളകിലാം
ഗുല്ഗുലുസർജ്ജരസാഗുരുധൂളിൽ
നില്കതങ്ങൊക്കയുമുൾക്കമ്പമെന്തിന്?
നിഷ്തരിഷിച്ചവർ നിങ്ങൾക്കുമൊക്കുമേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/60&oldid=160378" എന്ന താളിൽനിന്ന് ശേഖരിച്ചത്