താൾ:Girija Kalyanam 1925.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
iii

തുവാളുടെ പേരിൽ എനിക്കുള്ള കൃതജ്ഞത വാക്കുകളാൽ പരിചേ്‌ഛദിക്കാവുന്നതല്ല.

കൊച്ചിശ്ശീമയിൽ പ്രസിദ്ധവും പാവനവും ആയ ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിന്റെ തെക്കേഗോപുരത്തോട് അടുത്തുകിടക്കുന്ന ‘അകത്തൂട്ടു വാരിയ’ത്തിലാണ് നമ്മുടെ മഹാകവി ജനിച്ചത്. അകത്തൂട്ടു വാരിയന്മാൎക്കു പണ്ടേക്കുപണ്ടേ കൂടൽമാണിക്യക്ഷേത്രത്തിൽ കഴകമുണ്ട്. ഉണ്ണായിവാരിയരുടെ സാക്ഷാൽ നാമധേയം രാമൻ എന്ന് ആയിരുന്നു. രാമൻ ‘ഉണ്ണിരാമൻ’ ആയും ഉണ്ണിരാമൻ (ഉണിരാമവാരിയർ=ഉൺ‌രാമവാരിയർ=ഉൺ‌രായിവാരിയർ=ഉണ്ണായിവാരിയർ) ഉണ്ണായിയായും പരിണമിച്ചാണ് രാമവാരിയർ ഉണ്ണായിവാരിയരാ‍യി തീൎന്നതു്. സ്വന്തം അമ്മാവൻ തന്നെയായിരുന്നു വാരിയരുടെ ഗുരുനാഥൻ. ബാല്യത്തിൽ ഒരിക്കൽ അമ്പലത്തിലെ കഴകപ്രവൃത്തിക്ക് എന്തോ വീഴ്ചവരുത്തുകയാൽ മാതുലനു മരുമകനെ ശാസിക്കേണ്ടിവന്നു. അപ്പോൾ അദ്ദേഹത്തിന്റെ മുഖത്തിൽ നിന്നു നിൎഗ്ഗമിച്ച ഒരു ദ്രുതകവനമാണ് താഴെക്കാണുന്ന ഭാഷാശ്ലോകം.

താഡിക്കേണ്ടെന്നു ചൊല്ലിക്കൊടിയ തടിയുമായ്
പ്രാണനിൎയ്യാണകാല-
ത്തോടിച്ചാടിക് കൃതാന്തത്തടിയനടിയനെ-
പ്പേടികാട്ടും ദശായാം
കോടക്കാർമേഘവൎണ്ണം തഴുകിയ വനമാ-
ലാവിഭൂഷാഞ്ചിതം തേ
കൂടക്കാണായ്‌ വരേണം തിരുവുടലരികേ
കൂടൽമാണിക്യമേ! മേ.

‘താഡിക്കേണ്ട്’ എന്നുവച്ചാൽ ‘താഡിക്കുന്നുണ്ട്’ എന്നാണൎത്ഥം. ഇതുകൂടാതെ വാരിയരുടെ വകയായി ഒരു ഭാഷാശ്ലോകം കൂടി കേട്ടിട്ടുള്ളതു താഴെ ഉദ്ധരിക്കാം.

നില്ലപ്പാ! നിലനില്ലു പേൎത്തുമിവിടെ-
ത്തന്നേ മലർക്കന്ന്യയാം
വല്ലിക്കെട്ടുമണിഞ്ഞു മൂന്നുലകിലൂം
വിസ്താൎയ്യ പത്രാ‍വലിം

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/6&oldid=175414" എന്ന താളിൽനിന്ന് ശേഖരിച്ചത്