താൾ:Girija Kalyanam 1925.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോയതങ്ങെത്രവാനെത്രനാളെയ്ക്കു വാൻ
തന്നെയും ഭക്തക്കു വേണ്ടുകിൽ നല്ലുന്ന
ചന്ദ്രചൂഡന്നിതിലെന്തു ചേതം വരും?
ദൈതേയനെത്രയും പ്രീതനായായതിൽ
പ്പാതിയും സോദരന്മാക്കു നല്കീടിനാൻ
ക്രൂരകമ്മോദ്യതൻ സിംഹവക്ത്രനെന്നും
താരകനെന്നും സഹോദരന്മാർക്കു പേർ
പാരം പരപ്പിൽ പറയുന്നതെന്തിനു
താരകനായതി ബ്രഹ്മാണ്ഡനായകൻ
ക്രൌഞ്ചഗിരിമേലവനു നിവാസമായ്
വാഞ്ഛയോ വാനോരേ വെല്ലുവാപ്പൊഴും
കാമത്രുപൻ ഖലൻ മായാവിശാരദൻ
ഗ്രാമനഗരാദി ഭ്രമിം വിനാശയൻ
ദേവലോകം നിജഭൃത്യരെക്കൊണ്ടവ
നാകലമാക്കിനാനിക്കാലമൊക്കവേ
നിജ്ജരന്മാരെയുംതച്ചുപായിച്ചു
വച്ചടക്കടിനാൻ നാകമത്താരകൻ
സ്വാധികാരം വെടിഞ്ഞാദിതേയന്മാരു
മാധിപൂണ്ടോടി വിധാതാവിനെക്കണ്ടു.
വ്വത്താന്തമോതുവാൻ ബ്രഹ്മാദികൾ ചെന്നു
ദുഗ്ദ്ധാംബുധിപുരംപൂക്കു തിരഞ്ഞനാൾ
വിഷ്ണുഭഗവാനെയെങ്ങുമേ കാണാഞ്ഞു
വിഷ്ടപം തോറും തിരുഞ്ഞു പലരുമായ്
മേരുഗിരിഗുഹതന്നിലൊരടത്തു
നാരയണൻ കിടക്കുന്നതു കണ്ടതി
സന്തോഷംമോടങ്ങണഞ്ഞു ജഗതിത്രയീ-
ബന്ധോ! ജയിക്കെന്നു പത്മജദീകൾ
വാഴ്ത്തിയവസ്ഥകളെല്ലാമുണർത്തിച്ചു
കാത്തീടുകെന്നു ശരണവും പ്രാപിച്ചു
പത്മനാഭൻ തദാ പത്മജന്മാവ്യമാം-
യല്പകാലം ഗുണദോഷം വിചാരിച്ച
പഞ്ചശാരനേ വരുത്തുവാൻ കല്പിച്ച
സസ്മാര കാമം സഹസ്രനേത്രൻ തദാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/59&oldid=160377" എന്ന താളിൽനിന്ന് ശേഖരിച്ചത്