താൾ:Girija Kalyanam 1925.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേതനാവേദനാനോദനേ സാധനം.
  ഏവം ചിലർദിനം ചെന്നനാളേകദാ
വൈപഞ്ചികൻ മുനി ധീരൻ ചിരന്തനൻ
ചീരം ജടാഭാരമാരഞ്ജിതം വഹൻ
വൈരിക്ഷി നാരദൻ വന്നാനൊരുദിനം.
ചെന്നങ്ങെതിനരേറ്റു സൽക്കരിച്ചു ഗിരി.
മന്നൻ പ്രസന്നനിരുന്നു തത്സർന്നിധൌ.
"നന്നിവിടേയ്കെഴുന്നള്ളിയവാറിന്നു
ധന്യനായേൻ ഞാനതിനില്ല സംശയം.
ആത്മവൃത്താന്തം മനസ്സറിയും പേലെ
യുഷ്മാകമൈശ്വരം തത്ത്വം ഹൃദിസ്ഥമാം.
ബാഹേന്ദ്രിയങ്ങൾപോലെ വയം ത്വാദൃശാം
സാഹ്യമുണ്ടെങ്കിൽ സ്വകർമ്മമനുഷ്ഠിപ്പൂ.
ഉണ്ടൊരാതങ്കമെന്നുള്ളിലിക്കാലത്തു
കണ്ടുണർത്തിപ്പാൻ കൊതിച്ചിരിക്കുന്നു ഞാൻ
പണ്ടുമിന്നും മേലുമിന്നൊരുകാലമേ.
ഖണ്ഡിപ്പരെങ്ങൾ ഭവാനതിന്നൊന്നുമേ.
പുത്രീ മമധുനാ പൂർണ്ണതാരുണ്യയാ,-
യിത്രിലോകത്തിങ്കലാർക്കു നല്കാവു താം ?
ദൈനഗതിയോർത്തു യാതൊന്നുമേവനും
ചെയ്പതുചിതമാം; നോചേദനുചിതം.
​ഏവനെൻ ജാമാതൃഭാവേ വിധിയെന്ന
ദേവമുനേ! പാർക്ക് നാവന്മതിബലം
ഇന്നേ കളയണമെന്നുള്ളിൽനിന്നും നീ
കന്യാപിതാവിന്നു വന്നീടുമാധികൾ."
കുന്നിൽ മൊഴികേട്ടിരുന്നൊരു നാരദ
മന്ദം ക്വണതീം മഹതിയാം വീണയേ
തന്നങ്കദേശേ വിലങ്ങത്തിൽ വച്ചുകൊ-
ണ്ടൊന്നങ്ങു നോക്കി നിന്നോരെയെല്ലാരെയും,
തന്നന്തികേ വന്നരുന്ന ഗിരീന്ദ്രന്റെ
സന്നിധൌ ചെന്നൊരു കന്യാമണിയേയും
ശോഭാവിനീതിസമ്മേളപണ്വാം ചിരാ-












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/55&oldid=160373" എന്ന താളിൽനിന്ന് ശേഖരിച്ചത്