വന്നവനിന്നിവനന്വഹം ചെയ്വതു
നിന്നൊടല്ലെന്നൊടത്ര നിനയ്ക്കും വിധൌ
നിന്നെ ഞാനെന്നുമേ നിർണ്ണയം കൈവിടാം
ഖിന്നതയ്കെന്തെടോ ഹന്ത തേ ബന്ധ',മെ
ന്നന്തരംഗം തണുപ്പിച്ചു സാന്ത്വംമ്രതൈ
സ്സന്തതമന്തികേവച്ചഭിഷിഞ്ചതീ
ജാതു നൊ മുഞ്ചതീ പോതഭാവം ചതം
ജാതഗംഭൂരതാ താതസംഭാവിതം
പ്രീതസദ്ബന്ധുതാ സ്ഫീതനാനാവ്രതാ
മാധുരീപൂരിതാ മാത്രഭിർലാളിതാ
ആപ്തസഖീയുതാ ദീപ്ത്കാന്ത്യാവ്രതം
മൂർത്തിത്രയേശ്വരവാർത്താസകൌതുകാ
നിത്യം പിതുസ്സഭയാം ചെന്നിരുന്നുകൊ-
ണ്ടത്യന്തരമ്യം മുനിവരഭാഷിതം
തത്തൽക്കഥാന്തരേ ശഭങ്കരമാഹാത്മ്യ-
മത്തൽക്കൊരൗഷധം കേൾക്കും കുതുഹലാൽ.
നിത്യം മുനികൾ പലരും വും തത്ര;
ഭക്ത്യാ ഗിരിവരൻ മാനിച്ചിരുത്തിയാൽ
ഹ്രദ്യം ത്രിഭുവനവ്രത്താന്തമോരോന്നു
സത്യമായ്ച്ചൊല്ലും സഭയിലിരുന്നവർ.
വിദ്യപ്രസംഗങ്ങൾ മർത്ത്യാദിചേഷ്ടിത-
മത്യത്ഭുതേശതാപസ്യാവിധിക്രമം;
ഇത്യാദികൾ ബഹുവിസ്താരസംക്ഷേപ
യുക്തിയുക്തങ്ങൾ നിമിത്തഭേദങ്ങളും;
നിത്യേശ്വരിക്കതു കേൾക്കയിയിൽ കൌതുക-
മത്യന്തമുണ്ടായി ചിത്തേ നിരന്തരം.
കൌതുകം ഭക്തിയായ് ഭക്തിയും സക്തിയായ്;
ചേതോമഹാസക്തി തത്വവിജ്ഞാനമായ്;
തത്വബോധം ഹ്രദി പാരത്യഭിജ്ഞാനമായ്;
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.