താൾ:Girija Kalyanam 1925.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
24
ഗിരിജാകല്യാണം

കണ്ണെഴുതിച്ചു വയമ്പും കൊടുത്തുടൻ
പിന്നേ മുലയുംകൊടുത്തു കിടത്തിനാർ;
കണ്ണുകൾക്കാനന്ദമെന്തു പറവതും?

ഒട്ടൊട്ടറിവും മമത്വവും തോന്നിച്ച
ദൃഷ്ടിവിലാസങ്ങൾ ചട്ടറ്റ പുഞ്ചിരി
നിശ്ചലഭാവവും കൈകാൽകുടച്ചിലു-
മിച്‌ഛ മുലയിലുൾക്കൊണ്ടു കരച്ചിലും.
അച്‌ഛനെന്നമ്മയെന്നോരോ സമയത്തി
ലുച്ചാരണച്‌ഛായ തോന്നിച്ചൊരൊച്ചയും
നിച്ചലും കണ്ടങ്ങനുഭവിച്ചമ്മയു-
മച്‌ഛനും മറ്റുള്ള ബന്ധുജനങ്ങളും
ഉച്ചൈരനാരതം വച്ചന്യകൗെതുക-
മച്ചോ! രമിച്ചതുരച്ചാലൊടുങ്ങുമോ?

ചെന്നു പലനാ,ളനന്തരമേകദാ
മന്ദം കമിഴ്‌ന്നു; നിവൎന്നീല കണ്ഠമോ.
ചെന്നങ്ങു മാതാവുയൎത്തിക്കഴുത്തുടൻ
മന്ദമെടുത്തു മുല കൊടുത്തീടിനാൾ.
പെണ്ണിനോ പിന്നെയതഭ്യാസമായ്‌വന്നു;
നന്നായ്കമിഴും കിടത്തിയാലപ്പൊഴേ.
എത്തിയെത്താതെ സമീപത്തുവച്ചത-
ങ്ങെത്തിപ്പിടിപ്പാൻ പടുത്വമുണ്ടായ്‌വന്നു.
നാലഞ്ചുനാൾ കഴിഞ്ഞപ്പോളതിൽപ്പരം
മേളം തുടങ്ങിയതെന്തു ചൊല്ലാവതും.
കാന്തികലൎന്നൊരു കണ്മയപ്പെൺപൈതൽ
നീന്തിനടന്നിതു നീളെ നിരാകുലം
“നിമ്‌നോന്നതങ്ങളറികയില്ലേതുമേ;
നിന്നോരപായങ്ങൾ നോക്കുകെന്നേവരൂ.
കണ്ണൊരേടത്തു വഴുതിയെന്നാകിലോ
പെണ്ണിവൾ വീഴുമേ വല്ലകണക്കിലും.
ചെറ്റു മുലകുടിച്ചീടിനാലപ്പൊഴേ
മുറ്റത്തു പോവാനിവൾക്കു കുതൂഹലം,
പല്ലവപുഷ്പാദി ചാരത്തു കാൺകിലും
നില്ലാ കൊതി;യെങ്ങ ദൂരത്തുകണ്ടതിൽ?

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/43&oldid=154033" എന്ന താളിൽനിന്ന് ശേഖരിച്ചത്