താൾ:Girija Kalyanam 1925.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
14
ഗിരിജാകല്യാണം

ളുൽപലദളശ്യാമാ ചിൽപരിവൃഢാരാമാ.
“സജ്ജനശിരോമണേ ! നിൎജ്ജനവനേ കിട-
ന്നിജ്ജനം മുഷിയുന്നു; വൎജ്ജനം ചെയ്യായ്ക നീ.
മച്ചരിതങ്ങൾ ചൊല്ലാ, മച്‌ഛനില്ലമ്മയില്ല;
മിച്ചമില്ലൊരുബന്ധു; പശ്യ ഞാനേകാകിനി.
അൎച്ചിതൻ വിശ്വൗെകസാമച്യുതേശാനപ്രിയ-
നച്‌ഛനായതു ഭവാനിജ്ജനത്തിനെന്നോ‌ൎക്ക.
സത്യമെന്നമ്മ നിന്റെ പത്നിയാം മേനാദേവി;
ന്യസ്യ മാമംബോത്സംഗേ കൃത്യങ്ങളെല്ലാം ചെയ്ക."
ശാശ്വതീ ഭഗവതി ചാൎച്ചവച്ചൊരു വാപാ
വാച്ചൊരു തത്വത്തിന്റെ കാഴ്ചപോയ് രാജാവിനും.
മാൎജ്ജയൻ മുഖേ ചേൎത്തു വീഴ്ച വാരാതെ മാൎവിൽ
ഊൎജ്ജിതാനന്ദവേഗമൂർഛയാ വേഗം പോന്നു
ധൂൎജ്ജടിഭക്തൻ,ഭാൎയ്യാമൈച്‌ഛദപ്പൊഴേ കാണ്മാൻ.
“പ്രേയസി ! പിതൃകന്യേ ! നീയതിദയാഹീനാ;
പ്രീയസേ മറ്റോരോന്നിൽ ; പായിതാ നേയം കുചൗെ.
തന്നുടേ ചെറുപൈതൽ കണ്ണുനീർ തൂകിത്തൂകി
നെണ്ണിനെണ്ണിക്കൊണ്ടഗ്രേ തിണ്ണമാക്രന്ദിക്കുമ്പോൾ
വന്നെടുത്തംഗേ ചേൎത്തു സ്തന്യമാനവുമെന്നി
യന്യതോ നോക്കും വാക്കും നന്നുനന്നാരംഭവും !"

ഇങ്ങനേ ദൂരത്തൂന്നേ തിങ്ങുമുൾക്കോപം വമൻ
ജംഗമേതരരാജൻ ഭംഗുരഭൂ കുടിയായ്
അങ്ങു ചെന്നണയുമ്പോ'ളെങ്ങുയെൻ കാവിങ്ങുവാ-
യിങ്ങു കാണട്ടെ"യെന്നാളംഗനാശിരോമണി.
ഓടിച്ചെന്നൂഢാതങ്കം മേടിച്ചു മേനാദേവി
ഗാഢം നാലഞ്ചു പുല്കി മാടഞ്ചും മുല നൽകി.
കൈതവപ്പൈതലപ്പോൾ പ്രീതിഗദ്‌ഗദരോദം
മാതുരാനനം നോക്കിച്ചെയ്തു തൽസ്തന്യപാനം.
കണ്ടിരിക്കവേ താതൻ കന്യകാമണിയപ്പോൾ
കണ്ണുമക്കൈയും രണ്ടായ്‌ക്കാണായി ദിഗംബരാ
വിണ്ണിൽ നിന്നപ്പോൾ വീണു തിണ്ണമായ് പുഷ്പവൃഷ്ടി
കണ്ണിൽ പൂമ്പൊടി പറ്റി; പെണ്ണിനും കണ്ണീർ വന്നു

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/33&oldid=154038" എന്ന താളിൽനിന്ന് ശേഖരിച്ചത്