കിഞ്ചന നോക്കിങ്ങെന്നു കൊഞ്ചുന്ന മൊഴികേട്ടു.
അമേമൊഴി തേടിച്ചെന്നു കൺമുന മനസ്സുമാ-
യുന്മനായിതം ക്ഷണം തൺമയും വന്നൂ ഘനം.
കല്പകവല്ലീപുഷ്പതല്പശായിത കായ-
മത്ഭുതം കന്യാരത്നമക്ഷിഗോചരമായി,
ദൃഷ്ടികൾക്കതു സുധാവൃഷ്ടിയെന്നതു തോന്നി;
തുഷ്ടിയും പൂണ്ടു നിധികിട്ടിയപോലേ മനം.
എന്നപ്പോൾ ഹിമഗിരിമന്നനാനന്ദമന്ദം
തന്നെത്താനറിയാതെ നിന്നുപോയ് വിസ്മേരനായ
ചെന്നപ്പെൺകിടാവിനെസ്സന്നിധൌ നിന്നുകണ്ടു
കന്ദൎപ്പബീജകാന്തികന്ദളവിളനിലം.
„എന്നപ്പാ! നന്നേ! നല്ലൊരുണ്ണിപ്പെണ്ണിന്റെ രൂപം
വൎണ്ണിപ്പാനാരാലാവൂ? കണ്ണിപ്പോൾകണ്ണായി മേ.
ചന്ദ്രബിംബായുതാഭം സുന്ദരമുഖാംബുജം
കുന്ദമന്ദാരോദാരമന്ദഹാസാലംകൃതം.
ചാരുപാദങ്ങൾ കണ്ടു തീരു ഞാനുരചെയ്യാം
പാരിജാതങ്ങളെല്ലാം ക്രൂരജാതികൾ പാരിൽ.
പാരിജാതങ്ങളെന്നാൽ മേരിജാതങ്ങളെന്നാം;
മേ രുജാ താനേപോയി: തീരുമെന്നാധിശേഷം.
ഭൂരിശോഭാലവാലം വാരിലേ രൂഢമൂലം
താരിലേ ഗാഢവൈരം സാരലാവണ്യപൂരം.
ഭൂരിശോ ബാല്യോ ചിതസ്വൈരചാലനേ പദേ
മാറിലാമ്മാറു ചേൎപ്പാൻ പാരമാരോരായ്‌വൂ പോൽ!
ഭൂരജോമേളമുണ്ടോ പാരമെന്നാലും കോളേ;
ഹീരശോഭയ്ക്കോ ഹാനി ഹീ! രജോരാജിമേളേ?
ദാരികാകാരാ സേയം ദൂരദൂരാഭാ ഗിരാ-
മാരഹോ? ജാനേ കഥം താരകാകാരൊരുഭാം?
കാ രതിശചീരംഭാമേനകോൎവ്വശ്യാദികൾ?
ഭാരതീ ലക്ഷ്മീധാത്രിമാരിലാരെന്നോൎക്കണം.
വെണ്മതിത്തെല്ലൊന്നല്ലീ നന്മവരല്ലൊ മൌലൌ
കിമ്മുഖേ കാൺമതെന്നാൽ മന്മഹേ മഹേശ്വരീ,"
ആദ്രിരാജന്യൻ ധന്യൻ ചിദ്രസായനം പിബൻ
ക്ഷുദ്രസംസാരഭ്രമനിദ്രയും കളഞ്ഞേവം
താൾ:Girija Kalyanam 1925.pdf/31
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
12
ഗിരിജാകല്യാണം
