പൂജിച്ചു ഭൂതേശനേ മേനയാ സാകം വാണു;
സ്ഥാവരരാജനിവൻ; ദേവതകളിലേകൻ;
ദേവരാജനു സമൻ, പീവരഗുണഭൂമി;
ശ്രീപതി, ശിവനതിദീപദീപിതചിത്തൻ
ശേവധിപതിക്കാപ്തൻ, പാവനാചാരവൃത്തൻ
ബ്രഹ്മവാത്സല്യശുദ്ധൻ, സമ്മതതപോവൃദ്ധൻ,
ജിഹ്മവാഗഭേദ∗ബുദ്ധനമ്മഹേശ്വരഭക്തൻ.
പാഴുവാരാതേ സുഖം വാഴുവാനവന്നങ്ങു-
ണ്ടോഷധരാസാരകരമോഷധിപ്രസ്ഥം പൂരം,
ദ്വേഷമാത്സൎയ്യാസൂയാദോഷവൎജ്ജിതം പൂരം
പൂഷഭാസ്വരമണീഭീഷിതാന്തരധ്വാന്തം.
അമരാവതീ സഖി, മധുരായോദ്ധ്യാ ചേട്യാ
വിതരാസ്‌തച്ചേടികൾ; നിതരാം നന്നപ്പുരി.
ഉദരേ വാഴുന്നവരജരാമരർ; തേഷാം
മുദിരമാൎഗ്ഗം പാർശ്വേ നദരാജനും പാർശ്വേ,
സൂതരാം ദുരാസദമസുരാദികൾക്കനു
മിതരൊന്നിരിക്കട്ടേ; കഥയാമ്യഹം കഥാം.
മാനനീയോരുഗുണൻ സാനുമാനൊരുദിനം
ഭാനുമാനുദിക്കുമ്പോൾ സ്നാനസംഭ്രമവശാൽ
മാനസം സരോവരം മീനസംഘട്ടോജ്വലദ്-
ഫേനസംഭിന്നവീചീലീനസംഡീനപ്രഡീ-
നാനുസഞ്ചാരിഹംസ സ്വാനസമ്പമദാ മൃദു-
സ്ഥാനസoപ്രദർശനമാനസല്ലാപപരം
ഘ്രാണസമ്പുടദൃഢപ്രീണനഗന്ധവാഹ
ദാനസമ്മാനകരം മാനസദോഷഹരം
മേനാവല്ലഭൻ പ്രാപിച്ചൂനാതിരേകഹീനം
പീനഗംഭീരപൂരം പാനകസുധാസ്വാദു
ശീതനിൎമ്മലജലം പൂതസന്മണിlതീൎത്ഥ-
മാതപജ്യോൽസ്നാവാതാപാതപാവിതം നിത്യം
ഏനോമൎഷണജപസ്നാനസപൎയ്യാ
ദ്ധ്യാനതൎപ്പണസ്വാദ്ധ്യായാദികനിത്യകർമ്മം
ചെയ്തു സംപ്രീതനായീ നൽച്ചേലസംവീതനായി-
പ്പൂതനായ് നികേതനം യാതുമാരംബിച്ചപ്പോൾ
പഞ്ചയജ്ഞാദിപുണ്യസഞ്ചയം സ്വയം വാ കിം?
താൾ:Girija Kalyanam 1925.pdf/30
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രഥമഖണ്ഡം
11