താൾ:Girija Kalyanam 1925.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2

ഗിരിജാകല്യാണം

പെരിയസൂരികൾക്കുമരിശമുണ്ടായ്‌വരാ;
പരമാൎത്ഥിയാമെന്നിൽ‌പ്പരിതോഷമേ വരൂ.
പരിചോടേവം ചിന്തിച്ചരിയ ഭാഷയായി
ഗ്ഗിരിജാകല്യാണം ഞാനുരചെയ്യുന്നേനെന്നാൽ.

എങ്കിലോ‍ കേൾക്ക പണ്ടു ശംകരൻ‌തിരുവടി-
യങ്കിലോചനനരൻപുംഗവകേതു പുരാൻ
അംഗനാനാശംകൊണ്ടു തിങ്ങിന വിഷാദത്താൽ
മങ്ങിന മനസ്സിങ്കൽ‌പ്പൊങ്ങിന വിരക്തിയാൽ
തുംഗമാം ഹിമാദ്രിമേലങ്ങൊരു ഭാഗത്തിങ്കൽ

  • തങ്കലേ തന്നെക്കണ്ടു തിങ്കൾമൌലിയും വാണു.

നന്ദികേശ്വരഭൃംഗിപുംഗവാ‍ദികൾ ഭൂത-
വൃന്ദവും തപസ്സിനു തന്നെയങ്ങൊരുമ്പെട്ടാർ.
തന്നുടേ തത്വംകണ്ടങ്ങന്യചിന്തയും വിട്ടു
സന്തതമിരുന്നിതങ്ങന്തകാന്തകൻ ചിരം.
കപർദ്ദിതന്നെക്കാൺ‌മാൻ തരത്തിലവസരം
തപസ്വിജനങ്ങൾക്കും പ്രയത്നം ചെയ്തേ വരൂ.
കനത്ത സന്ദേഹങ്ങൾ സമസ്തശാസ്ത്രത്തിലു-
മുണൎത്തുമവൎക്കു മറ്റനൎത്ഥമേകിക്കൂടാ.
ഒട്ടനേകം നാളേവം നഷ്ടലൌകികചിന്ത-
മഷ്ടമൂൎത്തിതാൻ തപോനിഷ്ഠനായ് മരുവുന്നാൾ
വിഷ്ടപവാസികൾക്കു പെട്ടപാടെന്തു ചൊല്‌വൂ;
കഷ്ടമായ് ലോകതന്ത്രം; ഭ്രഷ്ടമായ്‌കാമതന്ത്രം;
ആൎക്കുമേ കാമരസമോൎക്കിലുമില്ലാതെയായ്
വാർകുഴലിമാരെല്ലാം ചീൎക്കുമാധിയിൽ മേവി.
ദേവനനവമധുസേവനരതിയില്ല
ന്നേവനും നാവിൽ മഹാദേവനാമമെയുള്ളൂ.
ദേവകൾ മുനികളെന്നേവമില്ലന്നു ഭേദം;
കേവലം മുനികളായേവരുമെന്നേ വേണ്ടൂ.
ദേവനാരിമാർ ശിവഭാവനാപരമാരായ്
മേവിനാർ മന്ദാകിനീപാവനതീരങ്ങളിൽ.
നിഷ്‌ഫലബഹുഫലപുഷ്പപല്ലവങ്ങളായ്-


  • ആ‍ത്മാനമാത്മന്യവലോകയന്തം’ കുമാരസംഭവം.†‘എങ്കിൽക്കൂടാ’
    (പാ‍ഠാന്തരം)
"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/21&oldid=203316" എന്ന താളിൽനിന്ന് ശേഖരിച്ചത്