വച്ചൊളിപ്പാനായ്‌ത്തുനിഞ്ഞളവെത്രയും
സുക്ഷ്മമായോരു പരാണു പുറത്തു ഫാ-
ലേക്ഷണദ്വാരം കടന്നുപോരും വിധൌ
എൺമണിയെട്ടുകൂറിട്ടതിലൊന്നോള-
മമ്മിഴിവഹ്നികണവും തുണയായി.
വിസ്മയമെന്തു പറയാവു കാൽക്ഷണാൽ
ഭസ്മാവശേഷനായ്‌ത്തീൎന്നു മനോഭവൻ”
എന്നഭാഗം “ഭസ്മാവശേഷം മദനം ചകാര” എന്ന പാദത്തിൽ
അവസാനിക്കുന്ന കുമാരസംഭവത്തിലെ കാളിദാസവൎണ്ണനത്തേ
പ്പോലും ജയിക്കുന്നു എന്നുള്ളതിനു സംശയമില്ല. "പോരുമേതാ
ഗിരോ വാരുമേ മാധവ” മുതലായ ദിക്കുകളിൽ കവി പ്രദ
ൎശിപ്പിച്ചിരിക്കുന്ന നിരങ്കുശത്വത്തെ നമസ്കരിക്കുകതന്നെ വേണം.
ഈ നിരങ്കുശത്വം ഇതുപോലേ തന്നെയോ ഇതിലുമധികമാ
യോ രാമപഞ്ചശതീസ്തോത്രത്തിലും കാണാം. കേരളീയരായ
സംസ്കൃതകവികളിൽ ഇത്ര നിരങ്കുശനായി മഹാകവി ഇലത്തൂർ
രാമശാസ്ത്രികൾ ഒരാൾ മാത്രമേ എന്റെ സ്മൃതിപഥത്തെ പ്ര
വേശിക്കുന്നുള്ളു. “വിഭക്തിയുണ്ടെന്നാകിൽ പടിച്ചു പാടി
ക്കൊൾവാൻ” എന്നു കവി പറയുന്നതിൽനിന്നു ഗിരിജാകല്യാ
ണം സാമാന്യസ്ത്രീകളുടെ ആവശ്യത്തെ പുരസ്തരിച്ചു നിൎമ്മിച്ച
തല്ലെന്നു വെളിവാകുന്നു.
“കനക്കുമൎത്ഥവും സുധ കണക്കേപ്പദനിരയും
അനൎഗ്ഗളം യമകവുമനുപ്രാസമുപമാദി
ഇണക്കം കലൎന്നു രമ്യം ജനിക്കും നൽസാരസ്വതം
നിനക്കും നിൻദയിതക്കും നിനയ്ക്കുന്നവൎക്കും പിന്നെ”.
എന്നു നളചരിതത്തിൽ സരസ്വതീദേവി നളചക്രവൎത്തിക്കു
കൊടുക്കുന്ന വരം വാരിയരുടെ ഒരു പ്രബന്ധകടാക്ഷമെന്നത്രേ
ഞാൻ കരുതുന്നത് ആ മാതിരിയിലുള്ള ഒരു വരപ്രദാന
ത്തിനു ഗിരിജാകല്യാണസരസ്വതിയും സന്നദ്ധയായിത്തന്നെ
നിലകൊള്ളുന്നു.
തിരുവനന്തപുരം.
൧൯൨൪-൧൧-൨൦
|
|
എസ്.പരമേശ്വരയ്യർ.
|