താൾ:Girija Kalyanam 1925.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xv

ഗിരിജാകല്യാണം ദ്വിതീയഖണ്ഡത്തിൽ പാൎവതീദേവിയുടെ സൌന്ദൎയ്യവൎണ്ണനാഘട്ടത്തിലും മറ്റും കാണുന്ന കാഠിന്യത്തിനു കണക്കില്ല. ഗ്രന്ഥിജടിലമായ ഈ ഗ്രന്ഥത്തിനു വിസ്തരിച്ച 'കാന്താരതാരകം'പോലെ ഒരു വ്യാഖ്യാനമുണ്ടായാൽ മാത്രമേ സാമാന്യന്മാരായ വായനക്കാൎക്കു പൂൎണ്ണമായി അൎത്ഥബോധം സിദ്ധിക്കുകയുള്ളു. അത് എന്റെ ഉദ്യോഗകൃത്യപരിധിയിൽപ്പെടുന്നതല്ലാത്തതിനാൽ അതിലേക്കായി ഈ സന്ദൎഭത്തിൽ ഒരുങ്ങുന്നില്ല.

ഉണ്ണായിവാരിയരേക്കാൾ മഹാനുഭാവനായ ഒരു കവി കേരളത്തിൽ ഒരുകാലത്തും ജനിച്ചിട്ടില്ലെന്നു നളപരിതംപോലെ തന്നെ ഗിരിജാകല്യാണവും തുറന്നു പറയുന്നുണ്ട്.

              "ജയ ജനനി! ജഗദദയഭരണഹരണേക്ഷണേ!
                ജംഗമാജംഗമബ്രഹ്മവിദ്യാമയി!
                ജയ ജനനി! ശിവകമനി!ജയ ഭഗവതീ! ശിവേ!
                ജന്തുസന്താനസന്തോഷചിന്താമണേ!
                തവ ഭവതു പരമശിവനിനി മുഴുവനിഷ്ടദൻ
                ശാരദബ്രഹ്മശരച്ചന്ദ്രചന്ദ്രികേ!
                ജനനി! തവ മഹിമയിതു ജഗതി തതമെങ്കിലും
                ജന്മാദി ‍ഞങ്ങൾക്കുവേണ്ടി വേണ്ടിത്തവ;
                ശരണമിഹ തവ ചരണയുഗളമിത മാദൃശാം
                ശങ്കരാലങ്കാരശൃംഗാരശൃഖലേ!

ഇത്യാദി ഭാഗങ്ങളിൽ കാണുന്ന ശബ്ദധോരണിയുടെ സൌന്ദൎയ്യം പരമാനന്ദപ്രദമായിരിക്കുന്നു. ശ്രീപരമേശ്വരൻ കാമദേവനെ ദഹിപ്പിക്കുവാൻ അഗ്നിനെത്രം തുറക്കുന്ന

                     "എന്നേവമുണ്ടായൊരിന്ദ്രിയക്ഷോഭത്തി-
                       നെന്തേ നിമിത്തമെന്നാത്മനി ചിന്തിച്ച
                       തൃക്കണ്ണടച്ചങ്ങരയ്ക്കാൽ വിനാഴിക
                        നിഷ്കമ്പഗംഭീരിമാ ദിവ്യപക്ഷുഷാ
                        നില്ക്കുന്ന മാരനേക്കണ്ടു സമീപത്തു-
                        ദിക്കുന്ന കോപാങ്കുരത്തെക്കരുത്തെഴും
                        സൽകൃപാവജ്രടങ്കംകൊണ്ടു ഖണ്ഡിച്ചു
                        തച്ചങ്ങരച്ചു പരാണുവായ് നേർപ്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/18&oldid=203272" എന്ന താളിൽനിന്ന് ശേഖരിച്ചത്