താൾ:Girija Kalyanam 1925.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xiii

പ്രേമ്ണാലം ലാള്യമാനഃ സദയമിഹ സദാ-
നന്ദസംജ്ഞേന പിത്രാ
രാമേണ ജ്യായസാ വാ വിവശമതി യശോ-
ദാഖ്യയാ വാ ജനന്യാ
ആദീവ്യദ്ദിവ്യഗവ്യ വിബുധപരിവൃഢോ
ഽരിഷ്ടദാതാഘമോക്ഷം
പുഷ്ണൻ കൃഷ്ണോ ഗുരുർമേ പരമതപദോ-
ദ്‌ഭാസകോ ബോഭവീതു.


(കൃഷ്ണനാട്ടം)


എല്ലാംകൊണ്ടും

"സ്ഫായദ്‌ഭക്തിഭരേണ നുന്നമനസാ
ശ്രീമാനവേദാഭിധ
ക്ഷോണീന്ദ്രേണ കൃതാ നിരാകൃതകലിർ-
ഗ്രാഹ്യാ സ്തുതിർഗാഥകൈഃ"

ഇത്യാദി പദ്യം കലിസൂചകമാണെന്നുള്ളതിനേപ്പറ്റി ആരും സംശയിക്കണമെന്നില്ല. കൊട്ടാരക്കരതമ്പുരാൻ മാനവേദരാജാവിന്റെ സമകാലികനും രോഹിണീനക്ഷത്രത്തിൽ തിരുവവതാരമാൎന്ന തിരുവിതാംകൂർ ഉണ്ണിക്കേരളവൎമ്മ മഹാരാജാവിന്റെ സ്വസ്രീയനും ആയിരുന്നു. അദ്ദേഹം രാമനാട്ടം ഏർപ്പെടുത്തിയതും രാമായണവിഷയകമായി എട്ട് ആട്ടക്കഥ നിൎമ്മിച്ചതും ഉണ്ണിക്കേരളവൎമ്മ മഹാരാജാവു നാടുനീങ്ങിയ കൊല്ലം ൮൩൬-നു മുൻപായിരിക്കണം. അങ്ങനെയാണെങ്കിൽ നളചരിതം നാലുദിവസത്തെ കഥകളി ആ പ്രസ്ഥാനത്തെ അനുകരിച്ചു് ഉണ്ണായിവാരിയർ ൮൪൦-നു മുൻപു നിൎമ്മിച്ചു എന്നു വരാൻ പാടില്ലായ്കയില്ല. കൊച്ചിരാജ്യത്തിലെ ഒരു പ്രഭുവിനെ ആശ്രയിച്ചുപാൎത്തിരുന്ന ഒരു മഹാകവി കൊച്ചിയുടെ ജന്മശത്രുവായ സാമൂതിരിമഹാരാജകുടുംബത്തിലെ ഒരംഗത്തോടുള്ള സാഹിത്യമത്സരത്തിൽ ഭാഗഭാക്കാകുന്നത് അസംഭവവുമല്ല. നളചരിതത്തിലേയും ഗിരിജാകല്യാണത്തിലേയും പല ഭാഗങ്ങളിലെ ഭാഷാരീതി പരിശോധിക്കുന്ന പക്ഷം ആ ഗ്രന്ഥങ്ങൾ കൊല്ലം പത്താം ശതവർഷത്തിന്റെ ഉത്തരാൎദ്ധത്തേക്കാൾ ഒൻപതാം ശതവർഷത്തിന്റെ പൂൎവാർദ്ധത്തിലോ ഉത്തരാൎദ്ധത്തിലോ നിൎമ്മിക്കപ്പെട്ടു എന്നു വരാനാണ് ന്യായം അധികമുള്ളത്. 'പരിണമേൽ പ്രസത്യൈ' എന്ന

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/16&oldid=202821" എന്ന താളിൽനിന്ന് ശേഖരിച്ചത്