താൾ:Girija Kalyanam 1925.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ix
 

പാൎവതിക്കും നിധിപതിക്കും പാവകിക്കും ഗണപതിക്കും
പാതിപോരും ഭക്തബന്ധോ ! വടക്കുന്നാഥ.. ൮
ഹേതിഹാസം ചാന്ദ്രമൈന്ദ്രം ചൂതബാണം......
ശ്വേതഫാലം ധൂതകൂലം പീതകാകോളം
പാൎവതിയും ഗംഗയേവം തവ ചരിത്രം ബഹുവിചിത്രം
സൎവകാലം നിനയ്ക്കുന്നേൻ വടക്കുന്നാഥാ, ൯
ഒഴിക്കേണം പുനൎജന്മം പിഴുക്കേണമിനിബ ഭയം
ലഭിക്കേണമപവൎഗ്ഗമെനിക്കെന്നാശ.
മനക്കാമ്പു നിനയായ്കിൽ ജയിക്കാവല്ലതിനൊത്ത
വഴിക്കെന്നെയയയ്ക്കൊല്ലേ വടക്കുന്നാഥാ. ൧൦
ഓപ്പമേറും ജടമുടിയും തീപ്പൊരിയും, തിരുമിഴിയും
കൂപ്പുവോരിൽ കൃപാപൂരോദ്ബാഷ്പമാം നോക്കും
വായ്പെഴും വക്ത്രവും വന്ദേ ഭസ്മനാംഗരാഗനാം നിൻ
തോല്പടവും നാല്പദവും വടക്കുന്നാഥാ. ൧൧
.............................................................................
വായ്പെഴും സപ്തമമന്ത്യം യജമാനനൻപോൽ
അഷ്ടമൂൎത്തേ വദ ഗാത്രമെട്ടൊഴിഞ്ഞുണ്ടൊരേടത്തു
വിഷ്ടപേ വിദ്യതേ ƒ വസ്ഥ ? വടക്കുന്നാഥാ. ൧൨
അൎക്കചന്ദ്രശിഖിനേത്രം പുഷ്ക്കരാക്ഷീപൂതഗാത്രം
ദുഷ്ടതോത്സാരണവേത്രം സദ്ഗുണസ്തോത്രം
രക്ഷ സച്ചിൽസുഖമാത്രം വിഗ്രഹപ്രാണിതചിത്രം
...........സുചരിത്രം വടക്കുന്നാഥാ. ൧൩
അക്ഷയോക്ഷവരവാഹ ! ദക്ഷയാഗക്ഷതിദക്ഷ !
ലക്ഷകോടിജഗദണ്ഡഭക്ഷണതൃപ്ത !
ഭൈക്ഷവൃത്തിചര സിംഹ.............
ദക്ഷിണകൈലാസവാസ ! വടക്കുന്നാഥാ. ൧൪

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/148&oldid=203922" എന്ന താളിൽനിന്ന് ശേഖരിച്ചത്