താൾ:Girija Kalyanam 1925.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
viii
 

(൪)

അനൎഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകു-
മടുക്കുമന്തകനായുസ്സൊടുക്കത്തിങ്കൽ.
നടുക്കമുണ്ടവൻ വന്നിങ്ങടിക്കുമെന്നതിനാൽ നി
ന്നടിക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥാ. ൧
ആദിയും നിന്നവധിയും ജാതിയും പേർ മഹിമയും
മാധവനുമറിഞ്ഞീല ചതുർമ്മുഖനും,
ആതിര നിന്തിരുനാളെന്നേതു ഹേതു ജനം ചൊല്ലാൻ?
ഭൂതനാഥാ! ശിവ! ശംഭോ! വടക്കുന്നാഥാ, ൨
ഇരിക്കുന്നു ഗിരികന്യ തിരുത്തുടയിലെപ്പോഴും;
രമിക്കുന്നു സുരധുനി ജടമുടിയിൽ.
ഭരിക്കുന്നു ജഗദ്വാസികളേ : നിന്റേ ചരിത്രങ്ങൾ
ധരിക്കാവല്ലെനിക്കേതും വടക്കുന്നാഥാ. ൩
ൟവിധങ്ങൾ നിരൂപിച്ചാൽ സേവചെയ് വാനധികാരം
ദേവകൾക്കും മുനികൾക്കുമെനിക്കുമൊക്കും.
ആവൊളം ഞാൻ ഭജിക്കുന്നേൻ താവകം മേ പരം തത്ത്വം
ഭാവനയിലുദിക്കേണം വടക്കുന്നാഥാ, ൪
ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം
ചെറ്റുപോരാ ചെറ്റുപോരാ എന്നൊഴിഞ്ഞുണ്ടോ?
അറ്റുപോമായുസ്സൊരുനാൾ; ചെറ്റതുണ്ടോ ചിന്ത നൃണാം
വിറ്റതിന്നും വിധൗെ പുണ്യം ? വടക്കുന്നാഥാ. ൫
ഊട്ടുവൻ ഭൂസുരകോടി; വേട്ടു വംശമുറപ്പിപ്പൻ;
നാട്ടിലെല്ലാം ഗുണൈരീട്ടംകൂട്ടുവൻ കീൎത്തിം;
മുട്ടുവനീശ്വരചിത്തമെന്നിരിക്കേ യമരാജൻ-
തീട്ടുവന്നു പലൎക്കയ്യോ ! വടക്കുന്നാഥാ, ൬
എന്നിലേകു കൃപാം മുൻപേ, സമ്പദമിങ്ങയയ്ക്കേണ്ട;
മന്ദധീകൾ പുരന്മാൎക്കും വന്നു പോയ് നാശം ;
ദന്തിവക്ത്രനെതിൽ കൂടും ?കുന്തിപുത്രൻ? ഭവൽഭക്തൻ
നന്ദികേശനഹം വന്ദേ വടക്കുന്നാഥാ ൭
ഏതുപുണ്യമേതുപാപമാരറിഞ്ഞു ? ദേഹി നീ മേ
പ്രീതിഭൂതിസ്ഫീതമേധാമോദിതാം ദൃഷ്ടിം;

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/147&oldid=203920" എന്ന താളിൽനിന്ന് ശേഖരിച്ചത്