കണ്ടാവൂ. നീലകണ്ഠ! ദാനിധേ!
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൬
എപ്പൊഴും തിരുമാറിലണിയുന്ന
സർപ്പമാലകൾ പൊന്മണിമാലകൾ
പുഷ്ടമാലകൾ കാണായ്വരേണമേ
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൭
മാനും വെണ്മമഴുവുമഭയം പരം
മാനമെന്യേ വിളങ്ങും തൃക്കൈകളും
മാനസതാരിലെപ്പോഴും തോന്നണം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൮
വിശ്വമെല്ലാം പ്രളയേ ലയിക്കുന്ന
വിശ്വയോനേ! നിൻ നല്ലോരുദരവും
നിശ്ചലം മമ മാനസേ തോന്നണം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൯
നാഗചർമ്മലസിതകടീതടം
നാഗകാഞ്ചീഗുണാഞ്ചിതശോഭയും
നാഗരാജാകരാഭം തുട രണ്ടും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൧൦
കാന്തികോലുന്ന ജാനുയുഗളവും
കാമബാണധിക്കൊത്ത കണങ്കാലും
ചന്തമേറും പുറവടി നൂപുരം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൧
പാദപങ്കജയുഗ്മസുഷമയും
പാരം ശോഭകലരും വിരലുകൾ
ആദരവോടു നിത്യം വണങ്ങുന്നേൻ
തൃശ്ശിവപേരൂർ വാഴും ശിവ ! ശംഭോ ! ൧൨
ഭസ്മഭൂഷിതമായ തിരുമേനി
ഭക്തിയോടേ വണങ്ങി സ്തുതിക്കുന്നേൻ,
അസ്മദാദിമനസ്സിൽ വിളങ്ങേണം
തൃശ്ശിവപേരൂർ വാഴും ശിവ ! ശംഭോ ! ൧൩
ഈശ്വരാ നിൻ മടിയിൽ മരുവുന്ന
വിശ്വമോഹനസുന്ദരഗാത്രിയാം
താൾ:Girija Kalyanam 1925.pdf/145
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല