താൾ:Girija Kalyanam 1925.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
v
 

വടക്കുന്നാഥനെക്കണ്ടു മരിക്കേണം നമുക്കിപ്പോ-
ളൊടുക്കും നിൻ പദത്തിങ്കലിരിക്കവേണം.
ഗുണംപോരാ നമുക്കെന്നു പറകിലും ഭവാൻപോക്കൽ
സമസ്തവും വഴുങ്ങിനേൻ വടക്കുന്നാഥാ. ൪

യമൻ തദന്റെ പൂരത്തിങ്കലയയ്ക്കൊല്ലായിനി നമ്മെ-
ശ്ശിവൻ തന്റേ പുരത്തിങ്കലിരുത്തീടേണം.
ജഗത്തൊക്കേ നിറഞ്ഞുള്ള പരബ്രഹ്മം മനക്കാമ്പിൽ
സ്മരിക്കേണം മരിക്കുമ്പോൾ വടക്കുനാഥാ, ൫

(൩)*

അമ്പിളിത്തെല്ലും പിച്ചകമാലയും
തുമ്പമാലയും ചാർത്തി വിളങ്ങുന്ന
അമ്പിൽ നല്ല തിരുമുടി കാണണം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൧

ബാലചന്ദ്രനോടൊത്തു വിളങ്ങുന്ന
ഫാലദേശേ തിളങ്ങും നയനവും
ലീല കോലുന്ന ചില്ലീയുഗളവും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൨

ലീലകൊണ്ടു ജഗത്തിനെ സ്സൃഷ്ടിച്ചു
പാലനം ചെയ്തു സംഹരിച്ചീടുന്ന
നീല പത്മസമാനനയനങ്ങൾ
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൩

ചാരുതൈലസുമസമനാസയും
പാരം മിന്നുന്ന ദന്തവസനവും
നേരേ കാണണം ദന്താവലികളും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൪

പന്നഗപതികുണ്ഡലഭംഗിയും
മിന്നും ഗണ്ഡയുഗളം മുഖാബ്ജവും
മൂന്നിലാമ്മാറു, കാണായ്വരേണമേ !
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൫
 
കണ്ഠശോഭയും കാളകൂടാഭയും
കണ്ടാൽ കൌതുകമേറും തിരുമാറും


  • ഇതിന്റെ കർതൃത്വത്തെപ്പറ്റി സംശയമുണ്ട്,
"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/144&oldid=152733" എന്ന താളിൽനിന്ന് ശേഖരിച്ചത്