താൾ:Girija Kalyanam 1925.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
119

അമരമുനിയുവതിജനനടുവിലചലപ്പെണ്ണു-
മന്തോളവും വിട്ടു പുക്കു പുരോദരേ,

പരമശിവമണിയറയിലനലരമണീ ചെന്നു
പാടു പാടേ വച്ചു ദീപം മണിമയം.
തദനു സുരപതിമഹിഷി സഖികളൊടുമാഗത്യ
തട്ടിക്കുടഞ്ഞു വിരിച്ചതു മെത്തയും.
കരളിലുരുകുതുകമൊടു സലിലമിഹ കൊണ്ടന്നു
ഗംഗാഭഗവതീ ഭൃംഗാരഭാജനേ.
സുരയുവതിസമുപഹൃതസുരഭിമലർമാലകൾ
തൂക്കിനാർ മേടിച്ചു മാതൃക്കൾ നീളയും,
ശിവമഹിഷിപഭഭജനസുകൃതപരിപാകേന
ശൃംഗാരയോനി തൻമേനി ലഭിച്ചുടൻ
ശിവശയനഗൃഹമതിനു ബഹിരജിരസീമയിൽ-
ച്ചെന്നു രതിയോടു ചേൎന്നു ശിവാജ്ഞയാ
കുസുമമയശരനിരകൾ തിരികയുമെടുക്കയും
കോട്ടങ്ങൾ തീൎക്കയുംചെയ്തു മരുവിനാൻ.
കയിൽനിനദവിരുതുമൃതുവരമധുവിലാസവും
കൂലങ്കഷപുഷ്പഗന്ധപ്രബന്ധവും.
സവിധഭുവി സതതമഥ സകലജഗദീശനും
സംസാരഭോഗേ രിരംസാതിമൂലമായ്
ചിരമുമയോടൊരുമയൊടുമരമത മഹേശ്വരൻ
ചീൎത്തൊരു ലജ്ജയെത്തീൎത്തു ദിനേ ദിനേ.

പരിചിനൊടു ഗിരിശനിതി ഗിരിസുതയെ വേട്ടതും
പാരിച്ച സങ്കടം പാരിൽക്കെടുത്തതും
ദുരിതഹരമിതി കിമപി ചതി പറകയല്ല ഞാൻ
ദുഃഖഹരമെന്നെനിക്കുണ്ടു നിശ്ചയം.
ബഹുസുഖദമിതു ജഗതി ബഹുമതിപദം പരം
ബ്രഹ്മസഭയിലും പ്രൌഢിയാം പാടിയാൽ.
ഗിരിശനുടെ ചരിതമിതു രചിതമധുനാ മയാ
ഗീർവാണകേരളഭാഷാവിമിശ്രിതം.
കഠിനതയുമിടയിടയിൽ വരുവതുമിരുമ്പിനാൽ-
ക്കപ്പൽ മരംകൊണ്ടു കല്പിക്കിലേവനും.
അഭയമിതു ഭവജലധിനടുവിലടിതും കപ്പ,-

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/138&oldid=152706" എന്ന താളിൽനിന്ന് ശേഖരിച്ചത്